Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് നിര്‍ത്തിവെച്ചു
    • ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി
    • ശത്രുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കി: 500 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍ പോലീസ്
    • സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി, യു.എ.ഇ നേതാക്കളുടെ ആഹ്വാനം
    • ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് നിര്‍ത്തിവെച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/03/2026 Gulf Latest Top News UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – ദുബൈയിലേക്കും തിരിച്ചും എമിറേറ്റ്‌സ് നടത്തുന്ന എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി വിമാന കമ്പനി ഇന്ന് രാവിലെ അറിയിച്ചു. സാഹചര്യം വിലയിരുത്താനും സുരക്ഷിതമായി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എപ്പോള്‍ കഴിയുമെന്ന് നിര്‍ണയിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എമിറേറ്റ്‌സ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയെന്നോണം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ദുബൈ എയര്‍പോര്‍ട്ട്‌സ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് എമിറേറ്റ്‌സിന്റെ പ്രഖ്യാപനം.

    ഇന്ന് വിമാന സര്‍വീസുകളുള്ള എമിറേറ്റ്‌സ് യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിക്കുന്നു. ഈ സമയത്ത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി എമിറേറ്റ്‌സിന്റെ യാത്രാ അപ്ഡേറ്റ് വിഭാഗം പരിശോധിക്കുന്നത് തുടരണമെന്നും ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നതായി എമിറേറ്റ്‌സ് പറഞ്ഞു. തടസ്സമുണ്ടായ സമയത്ത് ക്ഷമ കാണിച്ചതിന് വിമാന കമ്പനി യാത്രക്കാരോട് നന്ദി പറയുകയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണന എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം ഇന്ന് പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണം നടന്നതായി ദുബൈ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളില്‍ ഒന്നിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ദുബൈ മീഡിയ ഓഫീസ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഇന്ധന ടാങ്കുകളില്‍ ഒന്നില്‍ ഉണ്ടായ അഗ്നിബാധ ദുബൈ സിവില്‍ ഡിഫന്‍സ് ടീം വിജയകരമായി നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല – ദുബൈ മീഡിയ ഓഫീസ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടിയായി ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു. പ്രവര്‍ത്തന തടസ്സങ്ങള്‍ തുടരുന്നതിനാല്‍ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചില സര്‍വീസുകള്‍ അല്‍മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടുന്നതായി ദുബൈ എയര്‍പോര്‍ട്ട്‌സ് അറിയിച്ചു.

    ഫെബ്രുവരി അവസാനം ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായിലും ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ദുബൈ എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വ്യോമാതിര്‍ത്തി തടസ്സപ്പെട്ടതിനാല്‍, വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിടാനോ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനോ ഏതാനും വിമാന കമ്പനികള്‍ നിര്‍ബന്ധിതരായി. സുരക്ഷാ അപകടസാധ്യതകളും വ്യോമയാന സുരക്ഷയും അധികൃതര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Emirates
    Latest News
    ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് നിര്‍ത്തിവെച്ചു
    16/03/2026
    ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി
    16/03/2026
    ശത്രുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കി: 500 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍ പോലീസ്
    16/03/2026
    സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി, യു.എ.ഇ നേതാക്കളുടെ ആഹ്വാനം
    16/03/2026
    ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.