Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 3
    Breaking:
    • അമേരിക്കക്ക് കൂടുതൽ മാരകമായ തിരിച്ചടി നൽകും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്
    • ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘം റിയാദിൽ അറസ്റ്റിൽ
    • ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
    • ഫ്ളൈ ദുബായ് കോ-പൈലറ്റ് ഹമ്മാം അല്‍ഹമ്മാം, തീവ്രവാദ ആശയങ്ങളുടെ പേരില്‍ ഒമാന്‍ വിലക്കിയ വ്യക്തി
    • അസീറില്‍ ഹൂത്തി ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    അമേരിക്കക്ക് കൂടുതൽ മാരകമായ തിരിച്ചടി നൽകും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/10/2026 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ- അമേരിക്കയിൽ നിന്നോ മേഖലയിലെ മറ്റ് ശക്തികളിൽ നിന്നോ ഉണ്ടാകുന്ന ഏത് ഭീഷണിക്കും ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. തെറ്റായ നീക്കമുണ്ടായാൽ നിർണായകവും ഉടനടിയുള്ളതും കനത്ത ആഘാതം സൃഷ്ടിക്കുന്നതുമായ രീതിയിൽ തിരിച്ചടിക്കാൻ തങ്ങൾ പൂർണ്ണ സജ്ജമാണെന്ന് അവർ വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക വിന്യാസങ്ങളെയും താവളങ്ങളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും റെവല്യൂഷണറി ഗാർഡ് കൂട്ടിച്ചേർത്തു.
    പുതിയൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ 2024 ഒക്ടോബറിൽ നടത്തിയ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്-2’നേക്കാൾ വലുതും മാരകവുമായ തിരിച്ചടിയുണ്ടാകുമെന്ന് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. അന്ന് ഇസ്രായേലിനു നേരെ ഏകദേശം 200 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടിരുന്നത്.
    അമേരിക്ക തങ്ങളുടെ യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ്, മാകിൻ ഐലൻഡ് ആംഫിബിയസ് റെഡി ഗ്രൂപ്പ് എന്നിവ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ മുന്നറിയിപ്പ്. നവംബർ അവസാനത്തോടെ മൂന്ന് യു.എസ് വിമാനവാഹിനി സ്ട്രൈക്ക് ഗ്രൂപ്പുകളും രണ്ട് ആംഫിബിയസ് റെഡി ഗ്രൂപ്പുകളും ഇറാന്റെ സമീപമെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

    ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറിനു നേരെ ആക്രമണം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറിനു നേരെ ആക്രമണമുണ്ടായതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ (ഡഗങഠഛ) അറിയിച്ചു. ഒമാന് കിഴക്ക് നാല് നോട്ടിക്കൽ മൈൽ അകലെ വെച്ച് അജ്ഞാത പ്രൊജക്ടൈൽ കപ്പലിന്റെ ഇടതുവശത്ത് ഇടിക്കുകയായിരുന്നു.
    ആക്രമണത്തെ തുടർന്ന് കപ്പലിൽ ചെറിയ തീപിടുത്തവും വൈദ്യുതി തടസ്സവും ഉണ്ടായെങ്കിലും ജീവനക്കാർ തീ അണയ്ക്കുകയും കപ്പൽ യാത്ര തുടരുകയും ചെയ്തു. സംഭവത്തിൽ ആളപായമോ പാരിസ്ഥിതിക ആഘാതമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്. കപ്പലുകൾ ജാഗ്രതയോടെ സഞ്ചരിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഏജൻസി കപ്പലുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Revolutionary Guard
    Latest News
    അമേരിക്കക്ക് കൂടുതൽ മാരകമായ തിരിച്ചടി നൽകും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്
    03/10/2026
    ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘം റിയാദിൽ അറസ്റ്റിൽ
    03/10/2026
    ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
    03/10/2026
    ഫ്ളൈ ദുബായ് കോ-പൈലറ്റ് ഹമ്മാം അല്‍ഹമ്മാം, തീവ്രവാദ ആശയങ്ങളുടെ പേരില്‍ ഒമാന്‍ വിലക്കിയ വ്യക്തി
    03/10/2026
    അസീറില്‍ ഹൂത്തി ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്
    03/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version