ദുബൈ- കെ.എം.സി.സിയുടെ അബുഹൈലിലുള്ള ആസ്ഥാനത്ത് സജ്ജീകരിച്ച സീതി സാഹിബ് ലൈബ്രറിയുടെ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. ഒക്ടോബർ 15 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം പി.എ സൽമാൻ ഇബ്രാഹീമിന് ആദ്യ മെമ്പർഷിപ്പ് നൽകി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. തുടർന്ന് തെക്കയിൽ മുഹമ്മദ്, മൂസ കൊയമ്പ്രം, സി.എ ബഷീർ പള്ളിക്കര, മുനീർ ബേരിക്ക, ഡോ. സുലൈമാൻ മതിലകം, അബൂ ഷെമീർ എന്നിവർക്കും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഗോൾഡൻ മെമ്പർഷിപ്പ് നൽകി.
ഗോൾഡൻ മെമ്പർഷിപ്പ് (ലൈഫ് ടൈം), സിൽവർ മെമ്പർഷിപ്പ് (വാർഷിക അംഗത്വം) എന്നിങ്ങനെയാണ് അംഗത്വം നൽകുന്നത്. താൽപ്പര്യമുള്ളവർക്ക് കെ.എം.സി.സി ഓഫീസുമായി ബന്ധപ്പെട്ട് അംഗത്വമെടുക്കാം.
മെമ്പർഷിപ്പ് എടുക്കുന്നവർക്ക് മാത്രമായിരിക്കും ലൈബ്രറി സേവനം ലഭ്യമാവുക. ചരിത്രം, രാഷ്ട്രീയം, സാഹിത്യം, മതം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള റഫറൻസ് ഗ്രന്ഥങ്ങളടക്കം അയ്യായിരത്തോളം പുസ്തകങ്ങളുടെ ശേഖരമാണ് സീതി സാഹിബ് ലൈബ്രറിയിൽ ഒരുക്കുന്നത്. വിദ്യാർത്ഥികൾക്ക് റഫറൻസിന് ആവശ്യമായ പുസ്തകങ്ങളടങ്ങിയ സംവിധാനവും സജ്ജീകരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







