അബഹ- മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്ന് എത്യോപ്യക്കാർക്ക് അസീർ പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിർത്തി വഴി സൗദിയിലേക്ക് വൻ ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സെനി റെഡി അക്വസ് കോർസ്‌കാർ, ഷെനാഫി ടെകായ് അൻബയേ ബ്രാഹെ, മെർസോ എൻഗോസ് അകലോ ടെല്ല എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







