Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനിച്ചതായി ട്രംപ്
    • കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന ടാങ്കില്‍ അഗ്നിബാധ
    • ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    • ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    • പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന ടാങ്കില്‍ അഗ്നിബാധ

    കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിലും കുവൈത്ത് വലിയ മുന്നേറ്റം നടത്തി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/03/2026 Gulf Kuwait Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായും ഇതിനെത്തുടർന്ന് അവിടെ അഗ്നിബാധ ഉണ്ടായതായും കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ആക്രമണത്തിൽ ഭൗതികമായ നാശനഷ്ടങ്ങൾ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും മറ്റ് ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽറാജ്ഹി വ്യക്തമാക്കി. സംഭവസ്ഥലത്ത് അഗ്നിശമന സേനയും മറ്റ് സുരക്ഷാ വിഭാഗങ്ങളും ഉടനടി എത്തുകയും തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ഊർജിതമായി സ്വീകരിക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അംഗീകൃത അടിയന്തിര നടപടിക്രമങ്ങൾ ഉടനടി നടപ്പിലാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.

    അതേസമയം, കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിലും കുവൈത്ത് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ വീണ് തകർന്ന വൈദ്യുതി പ്രസരണ ലൈനുകളുടെ അറ്റകുറ്റപ്പണികൾ മിക്കവാറും പൂർത്തിയായതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയ വക്താവ് എൻജിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ കഠിനശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. തകരാറിലായ ഏഴ് ഓവർഹെഡ് ലൈനുകളിൽ നാലെണ്ണം ഇതിനകം തന്നെ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായിക്കഴിഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങളും സുരക്ഷാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതെന്ന് ഫാത്തിമ ഹയാത്ത് വിശദീകരിച്ചു. കൃത്യമായ സാങ്കേതിക പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ലൈനുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കിയത്. ശേഷിക്കുന്ന ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കായി സാങ്കേതിക സംഘങ്ങൾ 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിച്ചുവരികയാണ്. എൻജിനീയർമാരും ടെക്നീഷ്യന്മാരും അടങ്ങുന്ന ദേശീയ തൊഴിലാളികളുടെ കഠിനാധ്വാനത്തെ മന്ത്രാലയം അഭിനന്ദിച്ചു. നിലവിൽ രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനം സുരക്ഷിതമാണെന്നും ഊർജ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അവർ ഉറപ്പുനൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drone attack kuwait airport
    Latest News
    ഇറാൻ വൻതോതിൽ എണ്ണയും വാതകവും അമേരിക്കക്ക് സമ്മാനിച്ചതായി ട്രംപ്
    25/03/2026
    കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഇന്ധന ടാങ്കില്‍ അഗ്നിബാധ
    25/03/2026
    ഇന്ധന ക്ഷാമം പരിഹരിക്കാൻ സൗദിയുടെ യാമ്പു തുറമുഖം; പ്രതിദിന കയറ്റുമതി 40 ലക്ഷം ബാരലായി ഉയർന്നു
    24/03/2026
    ഇറാഖിൽ യു.എസ് വ്യോമാക്രമണം: പി.എം.എഫ് കമാൻഡറും 14 പോരാളികളും കൊല്ലപ്പെട്ടു
    24/03/2026
    പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് ഇറാന്റെ മിസൈലുകള്‍; തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.