തിരുവനന്തപുരം: സംസ്ഥാനത്ത് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായുള്ള തിരച്ചില്‍ പത്താം ദിവസവും വിഫലം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് നീണ്ടകരയില്‍ തിരച്ചിലിനായി ഐ എന്‍ എസ് കല്‍പ്പേനി കപ്പലും നാവികസേനയുടെ സ്‌കൂബ സംഘവും കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററും എത്തിയിരുന്നു. നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണനായി വിപുലമായ പരിശോധനകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നീണ്ടകരയിലെ ദൗത്യം വൈകീട്ടോടെ അവസാനിപ്പിച്ച നാവികസേനാ സംഘം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും പരിശോധനയ്ക്കായി തിരുവനന്തപുരത്തെത്തി. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായവര്‍ക്കായുള്ള നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും തിരച്ചില്‍ നാളെയും തുടരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







