Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    • വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍
    • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും
    • സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 370 കോടി റിയാലിന്റെ കരാറുകള്‍ ഒപ്പുവെച്ചു
    • ദുബൈ ടൂറിസം മേഖല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു; 2025 ല്‍ ദുബൈ സന്ദര്‍ശിച്ചത് രണ്ടു കോടിയോളം വിദേശ ടൂറിസ്റ്റുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 370 കോടി റിയാലിന്റെ കരാറുകള്‍ ഒപ്പുവെച്ചു

    റിയാദില്‍ നടന്ന നാലാമത് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്-സ്വകാര്യ മേഖലാ ഫോറത്തില്‍ വെച്ചാണ് കരാറുകള്‍ ഒപ്പുവെച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സൗദി അറേബ്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം വ്യാപിപ്പിക്കുന്നതിനായി 370 കോടിയിലേറെ റിയാലിന്റെ 16 പുതിയ കരാറുകളിൽ ഒപ്പിട്ടതായി ‘സീർ’ (Ceer) കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളും അവയുടെ ഭാഗങ്ങളും നിർമ്മിക്കുന്ന സൗദിയിലെ ആദ്യത്തെ തദ്ദേശീയ ബ്രാൻഡാണ് സീർ. ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ രാജ്യത്ത് തന്നെ ലഭ്യമാക്കുക എന്നതാണ് ഈ കരാറുകളിലൂടെ ലക്ഷ്യമിടുന്നത്. റിയാദില്‍ നടന്ന നാലാമത് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്-സ്വകാര്യ മേഖലാ ഫോറത്തില്‍ വെച്ചാണ് കരാറുകള്‍ ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ഫോറത്തില്‍ 550 കോടി റിയാലിന്റെ കരാറുകള്‍ കമ്പനി ഒപ്പുവെച്ചിരുന്നു. പ്രാദേശിക വ്യാവസായിക മൂല്യ ശൃംഖലകള്‍ സ്ഥാപിക്കാനും രാജ്യത്ത് നൂതന ഇലക്ട്രിക് വാഹന വ്യവസായം കെട്ടിപ്പടുക്കാനുള്ള സന്നദ്ധത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായി, സീറിന്റെ വിതരണ ശൃംഖലയും ലോജിസ്റ്റിക് സംവിധാനവും നടപ്പാക്കല്‍ ഘട്ടത്തിലേക്ക് മാറുന്നതിനെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.


    2034 ആകുമ്പോഴേക്കും 45 ശതമാനം ഓട്ടോമോട്ടീവ് മെറ്റീരിയലുകളും ഘടകങ്ങളും പ്രാദേശികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സീറിന്റെ സമഗ്ര പ്രാദേശികവല്‍ക്കരണ തന്ത്രത്തിന്റെ മൂലക്കല്ലായി ഈ കരാറുകള്‍ മാറുമെന്ന് സീര്‍ സി.ഇ.ഒ ജെയിംസ് ഡെലൂക്ക പറഞ്ഞു. പ്രാദേശിക അസംസ്‌കൃത വസ്തുക്കളെ ആശ്രയിച്ചും സൗദി കമ്പനികളെ ആഗോള വിതരണക്കാരാകാന്‍ പ്രാപ്തരാക്കുന്നതിലൂടെയും ദേശീയ ഓട്ടോമോട്ടീവ് വ്യവസായം കെട്ടിപ്പടുക്കുന്നതിലൂടെയും സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിലൂടെയും വ്യാവസായിക, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കമ്പനി സഹായിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയില്‍ സംയോജിത ഓട്ടോമോട്ടീവ് വ്യവസായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പ്രധാന ചുവടുവെപ്പാണ് പുതിയ കരാറുകള്‍. ഈ ആവാസവ്യവസ്ഥ പ്രാദേശിക വസ്തുക്കളും വിഭവങ്ങളും പ്രയോജനപ്പെടുത്തുകയും നൂതന സാങ്കേതികവിദ്യകളും വിദേശ നിക്ഷേപങ്ങളും ആകര്‍ഷിക്കുകയും വലിയതും കൂടുതല്‍ അധ്വാനം ആവശ്യമുള്ളതുമായ ഘടകങ്ങളുടെ നിര്‍മ്മാണം പ്രാദേശികവല്‍ക്കരിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറക്കാന്‍ സഹായിക്കുകയും സൗദി പൗരന്മാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ജെയിംസ് ഡെലൂക്ക പറഞ്ഞു.

    സീര്‍ കമ്പനി പ്രാദേശികവല്‍ക്കരണ തന്ത്രത്തിന്റെ പ്രായോഗിക വിപുലീകരണമായും, വിതരണ ശൃംഖലയെ ശക്തിപ്പെടുത്താനുമാണ് ഫോറത്തില്‍ വെച്ച് പ്രാദേശിക പങ്കാളികളുമായി നേരിട്ടുള്ള വാണിജ്യ കരാറുകളില്‍ ഒപ്പുവെച്ചത്. വിവിധ പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളുമായി കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. വിന്‍ഡ്ഷീല്‍ഡ് വാഷര്‍ ഫ്‌ലൂയിഡ്, ഇലക്ട്രിക് വെഹിക്കിള്‍ കൂളന്റുകള്‍, ഫോര്‍ക്ക്ലിഫ്റ്റ് ഉപകരണങ്ങള്‍, ബ്രേക്ക് ഫ്‌ലൂയിഡ്, സ്ട്രീംലൈന്‍ഡ് ആക്‌സസ് കവറുകള്‍, ഫ്രണ്ട്-എന്‍ഡ് മൊഡ്യൂളുകള്‍, പോളിപ്രൊഫൈലിന്‍ റെസിനുകള്‍, പോളിമര്‍ സംയുക്തങ്ങള്‍ എന്നിവയുടെ വിതരണം ഈ കരാറുകളില്‍ ഉള്‍പ്പെടുന്നു. കാവിറ്റി സീലന്റുകള്‍, സ്ട്രക്ചറല്‍ പശകള്‍ എന്നിവയുള്‍പ്പെടെയുള്ള രാസ ഘടകങ്ങളുടെ വിതരണവും വാഹന ബോഡി വര്‍ക്ക്ഷോപ്പുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കലും സ്ഥാപിക്കലും കരാറുകളില്‍ ഉള്‍പ്പെടുന്നു. പ്രാദേശിക വ്യാവസായിക ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനായി, വികസിപ്പിച്ച പോളിപ്രൊഫൈലിന്‍, ഹീറ്റിംഗ്, എ.സി സിസ്റ്റങ്ങള്‍, വിന്‍ഡോ റെഗുലേറ്ററുകള്‍, ഡോര്‍ ഹിഞ്ചുകള്‍ എന്നിവയുടെ ഉല്‍പാദനം പ്രാദേശികവല്‍ക്കരിക്കാനുള്ള കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.
    ഹൈടെക് കെമിക്കല്‍ സംയുക്തങ്ങള്‍ മുതല്‍ ഹെവി വെഹിക്കിള്‍ ബോഡി ഉപകരണങ്ങള്‍ വരെയുള്ള പ്രധാന ഘടകങ്ങളുടെ രാജ്യത്തിനുള്ളിലെ ഉല്‍പാദനവും വിതരണവും ഈ തന്ത്രപരമായ പങ്കാളിത്തങ്ങളില്‍ ഉള്‍പ്പെടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏഴ് മോഡലുകള്‍ ഉള്‍പ്പെടുന്ന സീര്‍ വാഹനനിരക്കായി ഇത് ശക്തവും വിശ്വസനീയവുമായ വിതരണ ശൃംഖല സ്ഥാപിക്കുകയും രാജ്യത്ത് സുസ്ഥിരമായ ഹൈടെക് വ്യാവസായിക അടിത്തറയുടെ വികസനത്തെ പിന്തുണക്കുകയും ചെയ്യും. 2034 ആകുമ്പോഴേക്കും സീര്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് മൂവായിരത്തിലേറെ കോടി റിയാല്‍ സംഭാവന ചെയ്യുമെന്നും, രാജ്യത്തിന്റെ മാക്രോ ഇക്കണോമിയുടെ നിലവാരം 79 ബില്യണ്‍ റിയാലായി മെച്ചപ്പെടുത്താനും പ്രത്യക്ഷവും പരോക്ഷവുമായി 30,000 തൊഴിലവസരങ്ങള്‍ നല്‍കാനും സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ദേശീയ സമ്പദ്വ്യവസ്ഥയില്‍ കമ്പനിയുടെ സ്വാധീനവും വ്യാവസായിക വൈവിധ്യവല്‍ക്കരണത്തിനായുള്ള വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അതിന്റെ പങ്കും പ്രതിഫലിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Electric Vehicle Saudi
    Latest News
    ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    10/02/2026
    വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍
    10/02/2026
    ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും
    10/02/2026
    സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 370 കോടി റിയാലിന്റെ കരാറുകള്‍ ഒപ്പുവെച്ചു
    10/02/2026
    ദുബൈ ടൂറിസം മേഖല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു; 2025 ല്‍ ദുബൈ സന്ദര്‍ശിച്ചത് രണ്ടു കോടിയോളം വിദേശ ടൂറിസ്റ്റുകള്‍
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.