Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    • പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    • കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    • ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    • തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അല്‍സുബൈദി ഏദനില്‍ നിന്ന് സൊമാലിലാന്‍ഡ് വഴി അബുദാബിയിലേക്ക് രക്ഷപ്പെട്ടതായി സഖ്യസേന

    ഏദൻ തുറമുഖത്ത് നിന്ന് തിരിച്ചറിയൽ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയ കപ്പൽ വഴി സൊമാലിലാൻഡിലെ ബെർബെറ തുറമുഖത്ത് എത്തിയ സംഘത്തെ, അവിടെ കാത്തുനിന്ന യു.എ.ഇയുടെ ഇല്യൂഷിൻ ഇ.എൽ-76 വിമാനത്തിൽ അബുദാബിയിലേക്ക് കടത്തുകയായിരുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/01/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിമത യെമൻ നേതാവ് ഹൈദ്രൂസ് അൽസുബൈദി ഏദനിലെ സംഘർഷങ്ങൾക്കിടയിൽ സൊമാലിലാൻഡ് വഴി അബുദാബിയിലേക്ക് രക്ഷപ്പെട്ടതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണക്കുന്ന സഖ്യസേന വെളിപ്പെടുത്തി. ഏദൻ തുറമുഖത്ത് നിന്ന് തിരിച്ചറിയൽ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയ കപ്പൽ വഴി സൊമാലിലാൻഡിലെ ബെർബെറ തുറമുഖത്ത് എത്തിയ സംഘത്തെ, അവിടെ കാത്തുനിന്ന യു.എ.ഇയുടെ ഇല്യൂഷിൻ ഇ.എൽ-76 വിമാനത്തിൽ അബുദാബിയിലേക്ക് കടത്തുകയായിരുന്നു. യാത്രക്കിടയിൽ വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ സംവിധാനം സ്വിച്ച് ഓഫ് ചെയ്ത് രഹസ്യ സ്വഭാവം സൂക്ഷിച്ചെങ്കിലും, സൗദി സമയം രാത്രി 8:47-ഓടെ അബുദാബിയിലെ അൽറീഫ് സൈനിക വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇത് വീണ്ടും പ്രവർത്തനസജ്ജമായി. അൽസുബൈദി രക്ഷപ്പെടാൻ ഉപയോഗിച്ച കപ്പൽ സെന്റ് കിറ്റ്‌സ് ആൻഡ് നെവിസിന്റെ പതാകയാണ് വഹിച്ചിരുന്നത്. നേരത്തെ യെമനിലേക്ക് ആയുധങ്ങൾ എത്തിച്ച കപ്പലിലും ഇതേ പതാക കണ്ടെത്തിയിരുന്നുവെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. അൽസുബൈദിയുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയ മുൻ ഏദൻ ഗവർണർ അഹ്‌മദ് ഹാമിദ് ലംലാസ് ഉൾപ്പെടെയുള്ളവരെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

    അതിവേഗം മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ, യെമൻ പ്രസിഡന്റ് റശാദ് അൽഅലീമി സുപ്രധാനമായ സൈനിക-ഭരണപരമായ അഴിച്ചുപണികൾ നടത്തി. രണ്ടാം സൈനിക മേഖല കമാൻഡർ മേജർ ജനറൽ താലിബ് സഈദ് അബ്ദുല്ല ബർജാഷിനെയും അൽമഹ്‌റ മേഖലയിലെ കമാൻഡർ മുഹ്സിൻ അലി നാസർ മർസഇനെയും പദവികളിൽ നിന്ന് നീക്കി അന്വേഷണത്തിന് ഉത്തരവിട്ടു. പകരം മേജർ ജനറൽ മുഹമ്മദ് ഉമർ അവദ് അൽയമീനി ഉൾപ്പെടെയുള്ള പുതിയ ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ നിയമിച്ചു. ഏദൻ ഗവർണർ അഹ്‌മദ് ഹാമിദ് ലംലസിനെ സ്ഥാനത്തുനിന്ന് നീക്കി പകരം അബ്ദുറഹ്‌മാൻ ശൈഖ് അബ്ദുറഹ്‌മാൻ അൽയാഫിഇയെ നിയമിച്ചതായും സൈനിക പോലീസ് ബ്രിഗേഡ് കമാൻഡർമാർക്ക് സ്ഥാനക്കയറ്റം നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ അടിയന്തര നടപടികൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest Somaliland
    Latest News
    റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    24/02/2026
    പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    24/02/2026
    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    24/02/2026
    ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    24/02/2026
    തൊണ്ടയിൽ അടപ്പ് കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.