കോഴിക്കോട്- പ്രമുഖ ട്രാവൽ വ്ലോഗർ ദിൽഷാദിനെ കാണാതായിട്ട് ആറു ദിവസം. ഇക്കഴിഞ്ഞ ആറിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ച ദിൽഷാദ് ആറു ദിവസം മുമ്പ് വരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. iam quite എന്ന് എഴുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ അവസാനമായി ദിൽഷാദ് പോസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ പറ്റി ആർക്കും വിവരം ലഭിച്ചിട്ടില്ല.
ദിൽഷാദിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇതേവരെ അദ്ദേഹത്ത പറ്റി ഇനിയും വിവരം ലഭിച്ചിട്ടില്ല.
ആഫ്രിക്കയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്ത നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ദിൽഷാദ് നടത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group





