Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 13
    Breaking:
    • എയര്‍ ഏഷ്യ എക്‌സ്’ യൂറോപ്പിലേക്കുള്ള ആദ്യത്തെ കേന്ദ്രമായി ബഹ്റൈനെ സ്ഥാപിച്ചു
    • മൂന്ന് ആഡംബര കാറുകള്‍; യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍
    • യു.എ.ഇയില്‍ റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു
    • സൗദിയില്‍ ഭരണ തലത്തില്‍ വന്‍ അഴിച്ചുപണി
    • ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    റെസ്റ്റോറന്റിൽ പുകവലി തടഞ്ഞതിന് സെക്യൂരിറ്റി മാനേജരെ മർദ്ദിച്ചു; ഗൾഫ് സ്വദേശി വിചാരണയിൽ​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/02/2026 Bahrain Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– റെസ്റ്റോറന്റിനുള്ളിൽ പുകവലിക്കുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 41-കാരനായ ഗൾഫ് സ്വദേശി ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. മർദ്ദനത്തിൽ പരിക്കേറ്റ സെക്യൂരിറ്റി മാനേജറുടെ താടിയെല്ല് തകരുകയും മൂന്ന് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. ആക്രമിതനായ ഉദ്യോഗസ്ഥന് പത്ത് ശതമാനം സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ചതായും നാഡീവ്യൂഹത്തിന് പരിക്കേറ്റതായും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    ​സല്ലാഖിലെ ആഡംബര റെസ്റ്റോറന്റിൽ പുലർച്ചെ 2.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെസ്റ്റോറന്റിന്റെ പുറത്തെ ടെറസിൽ നിന്നും സിഗരറ്റ് വലിച്ചുകൊണ്ട് അകത്തെ റിസപ്ഷൻ ഭാഗത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിയെയും സുഹൃത്തിനെയും സെക്യൂരിറ്റി ജീവനക്കാർ തടയുകയായിരുന്നു. അകത്ത് പുകവലി അനുവദിക്കില്ലെന്ന് അറിയിച്ചതോടെ പ്രതികൾ പ്രകോപിതരാവുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്ന് കോടതി രേഖകൾ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​പ്രതി തന്റെ മുഖത്തിന് നേരെ സിഗരറ്റ് നീട്ടിയപ്പോൾ കൈ മാറ്റാൻ ശ്രമിച്ചതാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് കേസിലെ ഒരു സാക്ഷി മൊഴി നൽകി. മർദ്ദനത്തിന് പുറമെ ബഹ്‌റൈൻ സ്വദേശിയായ സുരക്ഷാ ഉദ്യോഗസ്ഥനെ പൊതുമധ്യത്തിൽ അപമാനിച്ചതിനും പ്രതിക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ​സംഘർഷത്തിൽ ഉൾപ്പെട്ട അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും (നാല് ബഹ്‌റൈൻ സ്വദേശികളും ഒരു സുഡാൻ സ്വദേശിയും) വിചാരണ നേരിടുന്നുണ്ട്. ഇവർ പ്രതികളുമായി കൈയാങ്കളിയിൽ ഏർപ്പെട്ടെങ്കിലും ഇവർക്ക് കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല. കേസിൽ വിശദമായ വിചാരണ തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Court trial crime
    Latest News
    എയര്‍ ഏഷ്യ എക്‌സ്’ യൂറോപ്പിലേക്കുള്ള ആദ്യത്തെ കേന്ദ്രമായി ബഹ്റൈനെ സ്ഥാപിച്ചു
    12/02/2026
    മൂന്ന് ആഡംബര കാറുകള്‍; യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍
    12/02/2026
    യു.എ.ഇയില്‍ റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു
    12/02/2026
    സൗദിയില്‍ ഭരണ തലത്തില്‍ വന്‍ അഴിച്ചുപണി
    12/02/2026
    ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.