നഗോയ- 2026 ഐചി നാഗോയ ഏഷ്യൻ ഗെയിംസിൽ ആദ്യ ദിനം സൗദി അറേബ്യക്ക് രണ്ട് മെഡലുകൾ. കരാട്ടേ ഇനങ്ങളിൽ രണ്ട് വെങ്കല മെഡലുകളാണ് സൗദി താരങ്ങൾ സ്വന്തമാക്കിയത്.
വനിതകളുടെ 68 കിലോഗ്രാം കരാട്ടേ കുമിതേ വിഭാഗത്തിൽ നേപ്പാളിന്റെ എറിക്ക ഗുരുങ്ങിനെ 8-7ന് തോൽപ്പിച്ച് ദീന മുസ്തഫ അഹമ്മദ് വെങ്കലം നേടി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ സൗദി വനിത എന്ന ചരിത്ര നേട്ടത്തിന് ഇതോടെ ദീന അർഹയായി.
പുരുഷന്മാരുടെ 60 കിലോഗ്രാം കുമിതെ കരാട്ടേ മത്സരത്തിൽ നേപ്പാളിന്റെ തമാംഗിനെ 2-0ന് പരാജയപ്പെടുത്തി സൗദ് അൽ ബഷീറാണ് രണ്ടാമത്തെ വെങ്കല മെഡൽ സ്വന്തമാക്കിയത്. രണ്ട് മെഡൽ നേട്ടത്തോടെ പോയിന്റ് ടേബിളിൽ 18ാം സ്ഥാനത്താണ് സൗദി.
