ഷാർജ- അക്കാഫ് ക്യാമ്പസ് ഓണം ഷാർജ ഡൽഹി പബ്ലിക് സ്കൂളിനെ കേരളത്തിലെ കലാലയ അന്തരീക്ഷമായി പുനർസൃഷ്ടിക്കുകയായിരുന്നു. എൺപതുകളിലെ സുവർണ്ണ കാലഘട്ടത്തെ റെട്രോ തീമിൽ പുനരാവിഷ്കരിച്ച് അക്കാഫ് ഇവന്റ്സ് സംഘടിപ്പിച്ച ക്യാമ്പസ് ഓണം 2026 സമാപിച്ചു.
സാംസ്കാരിക സമ്മേളനം കുട്ടനാട് എം.എൽ.എ. റജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അക്കാഫ് വെൽഫെയർ ക്ലബ്ബിന്റെ ക്ഷേമനിധി കാർഡ് അഡൈ്വസർ ഷിബു മുഹമ്മദിന് നൽകി ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബാലകൃഷ്ണൻ തച്ചങ്ങാട് ഭദ്രദീപം കൊളുത്തി. മുഖ്യ അതിഥിയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അക്കാഫ് പ്രതിനിധികളായ ജാഫർ കണ്ണാട്ട്, അഭിലാഷ് രത്നാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ ഭാരവാഹികളായ അൻസാർ താജ് ഇബ്രാഹിം, പ്രതീഷ് ചിതറ, മനാഫ് മാട്ടൂൽ സംബന്ധിച്ചു.
തനത് കലാലയ അന്തരീക്ഷത്തിനൊപ്പം 80കളിലെ വസ്ത്രധാരണ ശൈലികളോടെ അക്കാഫ് മ്യൂസിക് ക്ലബ്ബ് അവതരിപ്പിച്ച റെട്രോ ഗാനമേള, അക്കാഫ് ഡാൻസ് ക്ലബ്ബിന്റെ റെട്രോ നൃത്തം, പഴയകാല സൂപ്പർഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ ഡി.ജെ. ഷോ എന്നിവയും നടന്നു. നാല് പ്രധാന വേദികളിലായി 450ഓളം കലാകാരന്മാർ മാറ്റുരച്ച 28 മത്സരങ്ങളിൽ ഷെബിൻ രഘുവരൻ നയിച്ച ടീം അത്തം 530 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. അഞ്ചു ജോബർട് നയിച്ച ടീം ചിത്തിര 305 പോയിന്റോടെ രണ്ടാം സ്ഥാനം സ്വന്തമാക്കി. ിരുവാതിര, ഒപ്പന, മാർഗംകളി, പൂക്കളം, ഉറിയടി , വടംവലി, വിഭവസമൃദ്ധമായ ഓണസദ്യ, അക്കാഫ് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഓണം ചന്ത, കാർണിവൽ എന്നിവ പ്രോഗ്രാം ഡയറക്ടർ രഞ്ജിത്ത് കോടോത്തിന്റെ നേതൃത്വത്തിൽ 20ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു.
ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.
ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ശാഹുൽ ഹമീദ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ.വി., ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക്, അഡ്വ. ബക്കർ അലി, അമീർ കല്ലട്ര, അഡ്വ. ആഷിക്, ശ്യാം വിശ്വനാഥ്, ഷക്കീർ ഹുസൈൻ, വി.സി. മനോജ് എന്നിവരും എസ്കോം കോർഡിനേറ്റർമാരായ സുധീർ പൊയ്യാറ, പുഷ്പജൻ, ബിന്ദ്യ വിശ്വനാഥ്, ജോയിന്റ് കൺവീനർമാരായ രാഖി രമണൻ, നൗഷാദ് ഹമീദ്, റൈജ മനോജ്, ബിജു കൃഷ്ണൻ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
