ദുബൈ- മത്സരങ്ങളുടെ പുതിയ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ നൈപുണ്യവികാസം നേടുന്നത് അനിവാര്യമാണെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല അഭിപ്രായപ്പെട്ടു. ജോലിയിലും സംഘടനാ രംഗത്തുമെല്ലാം ഉയർച്ചയും സ്ഥാനക്കയറ്റവും ലഭിക്കുന്നതിന് ഇന്നത്തെ സാഹചര്യത്തിൽ സീനിയോറിറ്റിയേക്കാൾ പ്രധാനമായി പരിഗണിക്കുന്നത് കഴിവും നൈപുണ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാനും പുതിയ അറിവുകളും കഴിവുകളും നേടുന്നതിനുള്ള പരിശീലനങ്ങൾ പ്രയോജനപ്പെടുത്താനും എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർഗോഡ് ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന ലീഡെക്‌സ് ഹൊറൈസൺ 2026 പ്രതിനിധി സംഗമവും ദേശീയ സമ്മേളനവും സംബന്ധിച്ച ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനത്തിന്റെയും ക്യാമ്പ് രജിസ്‌ട്രേഷന്റെയും ഭാഗമായി സംഘടിപ്പിച്ച നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ. സ്വാഗതം പറഞ്ഞു. സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ കുറ്റിക്കോൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ നാസർ മുല്ലക്കൽ, ഹംസ തോട്ടി, അഡ്വ. ഇബ്രാഹിം കലീൽ, അഫ്‌സൽ മേട്ടമ്മൽ, അബ്ദുൽ ഖാദർ അരീപ്പാമ്പ്ര, മജീദ് തുപ്പക്കൽ, കെ.പി. മുഹമ്മദ്, ജലീൽ, മഷ്ഹൂർ തങ്ങൾ എന്നിവർ സംസാരിച്ചു.
സി.എച്ച്. നൂറുദ്ദീൻ, സുബൈർ അബ്ദുല്ല, ഹസൈനാർ ബീജന്തടുക്ക, റഫീഖ് പടന്ന, മൊയ്തീൻ ബാവ ഹൊസങ്കടി, അഷ്‌റഫ് ബായാർ, പി.ഡി. നൂറുദ്ദീൻ, സിദ്ദീഖ് ചൗക്കി, ബഷീർ പള്ളിക്കര, സുബൈർ കുബന്നൂർ, ആസിഫ് ഹൊസങ്കടി, ഇബ്രാഹിം ബെരിക്കെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്‌മാൻ, സൈഫുദ്ദീൻ മൊഗ്രാൽ, താത്തു തൽഹത്ത്, ഹസീബ് ഖാൻ, റഷീദ് അവയിൽ, റാഷിദ് പടന്ന, മൻസൂർ മാർത്യ, സലാം മാവിലാടം, സലീം ചേരങ്കൈ, മുനീർ ബെരിക്കെ എന്നിവർ സംബന്ധിച്ചു. ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







