റിയാദ്- മലപ്പുറം പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ (59) റിയാദിൽ നിര്യാതനായി. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ കമാലുദ്ദീൻ 25 വർഷത്തിലധികമായി പ്രവാസിയാണ്.ന ാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയത്.
മാതാപിതാക്കൾ പരേതരായ ഉമ്മർകുട്ടി- ആമിന.
ഭാര്യ ഖദീജ. മുസമ്മിൽ, ഫാത്തിമ മിഷാൽ മക്കളാണ്.
മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ എം സി സി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂർ, റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഹാഷിം കോട്ടക്കൽ എന്നിവർ പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







