കോഴിക്കോട്- കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 2027ലെ ഹജ്ജ് യാത്രക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. മേയ് ഒൻപതിനകം 1.23 ലക്ഷം തീർത്ഥാടകരെ സൗദി അറേബ്യയിൽ എത്തിക്കുന്നതിനായി വിമാനക്കമ്പനികളിൽ നിന്നുള്ള ടെണ്ടറുകൾ ക്ഷണിച്ചു.
രാജ്യത്തെ 19 വിമാനത്താവളങ്ങൾ വഴിയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് കരിപ്പൂർ, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളാണ് ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ.
ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയുള്ള മടക്കയാത്ര മേയ് 21 മുതൽ ജൂൺ 20 വരെയായിരിക്കും നടക്കുക. സാധാരണ രീതിയിൽ 35 മുതൽ 45 ദിവസം വരെയാണ് തീർഥാടകരുടെ സൗദിയിലെ താമസം.
20 ദിവസത്തെ ‘ഷോർട്ട് ഹജ്ജ്’ പാക്കേജിൽ ഉൾപ്പെട്ടവരുടെ യാത്രാ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







