Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 23
    Breaking:
    • ഡ്രോൺ ആക്രമണങ്ങൾ തടയാൻ മുൻകരുതൽ: അബുദാബിയിലെ ഇന്ധന ടാങ്കുകൾക്ക് ചുറ്റും കൂറ്റൻ ലോഹ കൂടുകൾ നിർമ്മിച്ചു
    • ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ച് സൗദിയ
    • ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ
    • ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    • ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ഒരിക്കൽ കൂടി ഫുട്ബോളിന്റെ കളിമുറ്റത്ത് ബ്രസീലിന്റെ കണ്ണീർ, ഹാലന്റ് വേട്ടക്കാരനായി, ബ്രസീൽ പുറത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/07/2026 football Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തി ലോകകപ്പ് ഫുട്ബോളിൽനിന്ന് ബ്രസീലിന്റെ പിന്മടക്കം. നോർവേയുമായയുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റാണ് അഞ്ചു തവണ ലോകജേതാക്കളായ ബ്രസീൽ പിൻവാങ്ങുന്നത്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ വരെ കളത്തിലെത്തിയിട്ടും മുൻ ചാംപ്യൻമാർക്ക് വിജയിക്കാനായില്ല.

    മത്സരത്തിലുടനീളം ബ്രസീലിയൻ പ്രതിരോധക്കോട്ടയിൽ അധികം പന്ത് തൊടാനാകാതെ നിശ്ശബ്ദനായിരുന്ന നോർവേയുടെ ഗോൾ മെഷീൻ എർലിംഗ് ഹാലൻഡ് ഒടുവിൽ തന്റെ പതിവ് ശൈലിയിൽ കളി മാറ്റിമറിച്ചു. ഷെൽഡ്രപ്പ് ബോക്സിലേക്ക് ഉയർത്തി നൽകിയ മനോഹരമായ പന്ത്, വായുവിൽ ഉയർന്ന ചാട്ടത്തിലൂടെ ബ്രസീൽ പ്രതിരോധത്തെയും കീപ്പർ അലിസണെയും കാഴ്ചക്കാരാക്കി ഹാലൻഡ് തലകൊണ്ടു തട്ടി വലയിലെത്തിക്കുകയായിരുന്നു. അതോടെ ഫുട്ബോൾ മൈതാനത്ത് ഒരിക്കൽ കൂടി ബ്രസീലിയൻ കണ്ണീർ വീണു നനഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യ പകുതിയിലെ സമനിലപ്പൂട്ട് പൊളിക്കാൻ രണ്ടാം പകുതിയിൽ ബ്രസീൽ തങ്ങളുടെ പടക്കുതിരകളെ കളത്തിലിറക്കിയിരുന്നു. സൂപ്പർ താരം വിനീഷ്യസിന്റെ മാന്ത്രിക പാസിൽ നിന്നും കൗമാര താരം എൻഡ്രിക്കിന് ഗോൾ നേടാൻ സുവർണ്ണാവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ 68-ാം മിനിറ്റിൽ മാർട്ടിനെല്ലിക്ക് പകരം സൂപ്പർ താരം നെയ്മർ കൂടിയെത്തിയതോടെ ബ്രസീൽ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. ബ്രസീലിന്റെ മാരകമായ മുന്നേറ്റങ്ങളെ പലതവണ തടഞ്ഞുനിർത്തിയ നോർവേ ഗോൾകീപ്പർ നൈലാൻഡ് തന്നെയാണ് പ്രതിരോധത്തിലെ കാവലാളായത്.

    തുടക്കത്തിലെ നാടകം; വാർ തടഞ്ഞ ഗോൾ
    മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ബ്രസീൽ പ്രതിരോധത്തെ അമ്പരപ്പിച്ചു കൊണ്ട് നോർവേയുടെ പാട്രിക് ബെർഗ് പന്ത് വലയിലെത്തിച്ചിരുന്നു. നോർവേയുടെ വേഗതയേറിയ നീക്കങ്ങൾക്ക് മുന്നിൽ ബ്രസീൽ പ്രതിരോധം പതറിയെങ്കിലും, റഫറിയുടെ ഓഫ്‌സൈഡ് വിധി ബ്രസീലിന് തുണയായി.

    നൈലാൻഡിന്റെ ഹീറോയിസം; ബ്രസീലിന് പെനാൽറ്റി നഷ്ടം

    ആദ്യ പകുതിയിലെ ഏറ്റവും നിർണായക നിമിഷം പിറന്നത് 12-ാം മിനിറ്റിലാണ്. ബ്രസീലിന്റെ മാത്യൂസ് കുൻഹയെ ബോക്സിൽ വീഴ്ത്തിയതിന് വാർ പരിശോധനയ്ക്ക് ശേഷം റഫറി ബ്രസീലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്ക് എടുത്ത ബ്രൂണോ ഗ്വിമാരസിന് പിഴച്ചു. ഫുട്ബോൾ ലോകത്ത് എന്നും ചർച്ചയാകാറുള്ള ‘സ്റ്റട്ടർ സ്റ്റെപ്പ്’ റണ്ണപ്പിലൂടെ എടുത്ത കിക്ക് നോർവേ ഗോൾകീപ്പർ ഓറിയൻ നൈലാൻഡ് അനായാസം രക്ഷപ്പെടുത്തി. 1986-ന് ശേഷം ലോകകപ്പിൽ പെനാൽറ്റി പാഴാക്കുന്ന ആദ്യ ബ്രസീൽ താരം എന്ന വിലാപപ്പേരും ഇതോടെ ബ്രൂണോയ്ക്ക് ചെന്ന് ചേർന്നു.

    വിനിയും മാർട്ടിനെല്ലിയും ഉയർത്തിയ ഭീഷണി
    ടീമിലെ പ്രധാന താരം വിനീഷ്യസ് ജൂനിയർ ഇടത് വശത്തിലൂടെ നോർവേ പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. വിനീഷ്യം മാർട്ടിനെല്ലിയും ചേർന്ന് നടത്തിയ മുന്നേറ്റങ്ങൾ പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും നോർവേ കീപ്പർ നൈലാൻഡിന്റെ മികച്ച സേവുകളാണ് ​ഗോളുകൾ പിറക്കാതിരിക്കാൻ കാരണം.

    മത്സരത്തിന്റെ ആദ്യ പകുതിയിൽ 60 ശതമാനത്തോളം പന്തടക്കം കൈവശം വെക്കാൻ മാർട്ടിൻ ഒഡെഗാർഡിന്റെ നോർവേ സംഘത്തിന് സാധിച്ചു. എർലിംഗ് ഹാലൻഡും ഒഡെഗാർഡും ചേർന്ന് ചില മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബ്രസീലിയൻ കീപ്പർ അലിസണെ മറികടക്കാൻ അവർക്കായില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Brazil Halland Norway World cup
    Latest News
    ഡ്രോൺ ആക്രമണങ്ങൾ തടയാൻ മുൻകരുതൽ: അബുദാബിയിലെ ഇന്ധന ടാങ്കുകൾക്ക് ചുറ്റും കൂറ്റൻ ലോഹ കൂടുകൾ നിർമ്മിച്ചു
    23/08/2026
    ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ച് സൗദിയ
    23/08/2026
    ഒഡീഷ തീരത്ത് പാനമ ചരക്കുകപ്പൽ മുങ്ങി; തെരച്ചിൽ ഊർജിതമാക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും, കപ്പലിൽ 24 ജീവനക്കാർ
    22/08/2026
    ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    22/08/2026
    ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    22/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.