കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി പ്രമുഖ പണ്ഡിതൻ കൊയ്യോട് ഉമർ മുസ്‌ലിയാരെയും ട്രഷററായി എം.ടി അബ്ദുല്ല മുസ്‌ലിയാരെയും തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറിയായിരുന്ന പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്.
സമസ്തയുടെ നിലവിലെ ട്രഷററായിരുന്നു കൊയ്യോട് ഉമർ മുസ്‌ലിയാർ. അദ്ദേഹം ജനറൽ സെക്രട്ടറിയായ ഒഴിവിൽ നിലവിലെ ജോയിന്റ് സെക്രട്ടറിയായ എം.ടി അബ്ദുല്ല മുസ്‌ലിയാരെ ട്രഷററായി തിരഞ്ഞെടുത്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







