റിയാദ് – യാത്രക്കാര്‍ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് അവരുടെ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന് ഇന്ന് വൈകീട്ട് അഭ്യര്‍ഥിച്ചു. വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
https://t.co/IpjRJgsmCB
— مطار الملك خالد الدولي (@KKIASA) October 10, 2026
ഹൂത്തി ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം റിയാദ് എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ വലിയ തോതില്‍ താളംതെറ്റിയിരുന്നു. എന്നാല്‍ ഇന്ന് വിമാനത്താവളത്തിനു നേരെ പുതിയ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പല വിദേശ വിമാനക്കമ്പനികളും റിയാദിലേക്കുള്ള സര്‍വീസുകള്‍ നീട്ടിവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







