റിയാദ്- സൗദി തലസ്ഥാനമായ റിയാദിലെ ഫിനാൻഷ്യൽ സെന്ററിലെ ടവറുകളിലൊന്നിന് നേരെ ഹൂത്തി ഭീകരർ ആക്രമണം നടത്തിയതായി സംയുക്ത സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്ത് ബന്ധപ്പെട്ട അധികൃതർ നേരിട്ട് അന്വേഷണം നടത്തിവരികയാണെന്നും സഖ്യസേന വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



