റിയാദ്: റിയാദില്‍ കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ സിറ്റിയിലെ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ കെട്ടിടത്തിന് നേര്‍ക്ക് ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാരനടക്കം 11 പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. രണ്ട് സൗദി, മൂന്ന് നേപ്പാള്‍, നാല് ഈജിപ്ഷ്യന്‍ പൗരന്മാര്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത് നേരത്തെ സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലിക്കി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



