Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    • കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    • അലിഫിയൻസ് ടോക്‌സ് മൂന്നാം പതിപ്പിന് ഉജ്ജ്വല തുടക്കം
    • ഐവി ഡ്രിപ് തെറാപ്പിക്ക് തുടക്കം കുറിച്ച് ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്റര്‍
    • ഗാസയിലേക്ക് ഹാരി രാജകുമാരന്റെയും സഹായകയ്യൊപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ഇന്ത്യൻ നിക്ഷേപകരുടെ വിഷയങ്ങൾ ജിദ്ദ ചേംബറിൽ അവതരിപ്പിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് അലി മുഹമ്മദ്‌ അലി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/11/2024 Edits Picks Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കൊമേഴ്സിൽ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ സെൻ്റർ കമ്മിറ്റി അംഗമായി ലഭിച്ച അംഗീകാരം ഫലപ്രദവും ക്രിയാത്മകവുമായി വിനിയോഗിക്കാൻ ശ്രമിക്കുമെന്ന് അലി മുഹമ്മദ്‌ അലി. തന്റെ പിതാവ് മുഹമ്മദ്‌ അലിയുടെ കഠിനാധ്വാനത്തിന്റെയും നിക്ഷേപ സേവന പ്രവർത്തനത്തിന്റെയും അംഗീകാരമാണ് തനിക്ക് ലഭിച്ച പുതിയ പദവിയെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ കേരള പൗരാവലിയുടെ അനുമോദന ഫലകം പൗരാവലി പബ്ലിക് റിലേഷൻ കൺവീനർ സലാഹ് കാരാടൻ ജെ.എൻ.എച്ച് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ അലി മുഹമ്മദ്‌ അലിക്ക് സമ്മാനിച്ചു. കേരളത്തിലെ മുഴുവൻ ജില്ലകളിലെ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

    പ്രമുഖ മലയാളി വ്യവസായി വി.പി. മുഹമ്മദലി സൗദിയിൽ തുടക്കം കുറിച്ച ആതുര സേവന രംഗത്തെ നിക്ഷേപങ്ങൾ നിരവധി സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ നൽകി അനേകം കുടുംബങ്ങൾക്ക് അത്താണിയായി. പ്രവാസി ഇന്ത്യാക്കാർക്ക് മികച്ച ചികിത്സ ലഭിക്കാനും മനോധൈര്യം പകരാനും ഇത് കാരണമായി. ഇതിലൂടെ കൂടുതൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ വിവിധ മേഖലകളിൽ സൗദിയിൽ മുതൽ മുടക്കാൻ മുന്നോട്ടു വരികയും മികച്ച വ്യവസായങ്ങൾ പടുത്തുയർത്താൻ കാരണമാവുകയും ചെയ്തു. അലി മുഹമ്മദലിക്ക് ലഭിച്ച പുതിയ അംഗീകാരത്തിലും സ്ഥാനലബ്ധിയിലും ജിദ്ദയിലെ മലയാളി സമൂഹം അതീവ സന്തുഷ്ടിയിലാണ്.

    ജെ.എൻ.എച്ച്, അൽറയാൻ സംരംഭങ്ങൾക്ക് തന്റെ പിതാവ് കൊണ്ട വെയിലാണ് തങ്ങൾ അനുഭവിക്കുന്ന തണലെന്ന് അലി മുഹമ്മദലി വ്യക്തമാക്കി. അതീവ ലളിതവും ജനോപകാര പ്രദവുമായ രീതിയിൽ തന്നെ ജീവിക്കണമെന്നു പിതാവു പകർന്നു തന്ന സന്ദേശം താനും സഹോദരങ്ങളും ശിരസ്സാവഹിക്കുകയാണ്. ഏറ്റവും ജനസൗഹൃദമായിട്ടു തന്നെ തങ്ങൾ മുന്നോട്ടു പോകുന്നതെന്നും അലി മുഹമ്മദലി കൂട്ടിചേർത്തു

    ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജന കൺവീനർ മൻസൂർ വയനാട് സ്വാഗതവും ഷെരീഫ് അറക്കൽ നന്ദിയും പറഞ്ഞു. നാസർ വെളിയംകോട് (കെ എം സി സി), അസ്‌ഹാബ് വർക്കല (ഒ ഐ സി സി), അഡ്വക്കറ്റ് ശംസുദ്ധീൻ (നവോദയ), ഒമർ ഫാറൂഖ് (പ്രവാസി വെൽഫയർ) ജേർണലിസ്റ്റുകളായ സാദിഖലി തുവൂർ, മുസാഫിർ ഏലംകുളം, ജാഫറലി പാലക്കോട്, സുൽഫിക്കർ ഒതായി, എ.എം. സജിത്ത്, ഗഫൂർ മമ്പുറം, ജലീൽ കണ്ണമംഗലം, ബിജുരാജ് രാമന്തളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

    അബ്ദുൽ ഖാദർ ആലുവ, മിർസാ ഷരീഫ്, വേണുഗോപാൽ അന്തിക്കാട്, നസീർ വാവകുഞ്ഞു, സി.എച്ച് ബഷീർ, നവാസ് തങ്ങൾ, നാസർ ചാവക്കാട്, ബീരാൻ കോയിസ്സൻ, അലി തേക്കുതോട്, റാഫി ബീമാപള്ളി തുടങ്ങിയവർ അനുമോദന ചടങ്ങുകൾക്ക് നേതൃത്വം നൽകി. സോഫിയ ബഷീർ അവതാരകയായിരുന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ali Mohammed Ali Jeddah Chamber of commerce JNH
    Latest News
    ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    11/09/2025
    കുവൈത്തിൽ മലയാളി നേഴ്‌സ് അന്തരിച്ചു
    11/09/2025
    അലിഫിയൻസ് ടോക്‌സ് മൂന്നാം പതിപ്പിന് ഉജ്ജ്വല തുടക്കം
    11/09/2025
    ഐവി ഡ്രിപ് തെറാപ്പിക്ക് തുടക്കം കുറിച്ച് ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്റര്‍
    11/09/2025
    ഗാസയിലേക്ക് ഹാരി രാജകുമാരന്റെയും സഹായകയ്യൊപ്പ്
    11/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.