ഗാസ – ഒരു വര്‍ഷത്തിലേറെയായി ഇസ്രായില്‍ സംഹാരതാണ്ഡവം തുടരുന്ന ഗാസയില്‍ നിന്ന് കരള്‍ പിളര്‍ക്കും കാഴ്ച. പരിക്കേറ്റ സഹോദരിയെ തോളില്‍ ചുമന്ന് തങ്ങളുടെ തമ്പ് ലക്ഷ്യമാക്കി ചുട്ടുപൊള്ളുന്ന വെയിലില്‍ ദീര്‍ഘദൂരം നഗ്നപാദയായി നടന്ന് തളര്‍ന്ന പിഞ്ചുബാലികയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
സഹോദരിയെ ചുമന്ന് തളര്‍ന്ന് അവശയായ നിലയിലാണ് ബാലിക. താന്‍ പാടെ തളര്‍ന്നതായും ഒരു മണിക്കൂറായി താന്‍ സഹോദരിയെയും ചുമന്ന് നടക്കുന്നതായും ഇപ്പോള്‍ തനിക്ക് നടക്കാന്‍ വയ്യാതായിരിക്കുന്നതായും ബാലിക വീഡിയോ ചിത്രീകരിച്ചയാളോട് പറഞ്ഞു. അല്‍ബരൈജ് പാര്‍ക്കിലെ തമ്പിലേക്കാണ് സഹോദരിയെ വഹിച്ച് താന്‍ പോകുന്നതെന്നും ബാലിക പറഞ്ഞു.
