Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 10
    Breaking:
    • കെ.പി സുലൈമാൻ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
    • പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ആരോപണം, വീട് അടിച്ചുതകർത്തു
    • മെട്രോ, ട്രെയിൻ നിയന്ത്രണങ്ങൾ, 20,000 സുരക്ഷാ ജീവനക്കാർ: സി.ജെ.പി യുടെ ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിന് ഒരുങ്ങി ഡൽഹി
    • ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്‌പെൻഡ് ചെയ്ത് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ
    • തെൽ അവീവ് എയർപോർട്ടിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു: ഫ്ലൈ ദുബായ് കോ-പൈലറ്റിന്റെ ശ്രമം അട്ടിമറിച്ചതായി റിപ്പോർട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മെട്രോ, ട്രെയിൻ നിയന്ത്രണങ്ങൾ, 20,000 സുരക്ഷാ ജീവനക്കാർ: സി.ജെ.പി യുടെ ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിന് ഒരുങ്ങി ഡൽഹി

    അതിസെൻസിറ്റീവ് പ്രദേശങ്ങളിൽ ഓഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള 300-ലധികം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/10/2026 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി- വോട്ട് അട്ടിമറി നടത്തിയ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി കൂറ്റൻ പ്രതിഷേധത്തിന് ഒരുങ്ങി ഡൽഹി. കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകരെ ജന്തർ മന്തറിലേക്ക് അണിനിരത്തുമ്പോൾ, ക്രമസമാധാന പാലനത്തിനായി പൊലീസിലെയും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലെയും 20,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

    വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതിലേക്ക് നയിച്ച, പേപ്പർ ലീക്ക് പ്രതിഷേധങ്ങൾ നടക്കുകയും കടുത്ത പൊലീസ് നടപടിയുണ്ടാകുകയും ചെയ്ത ജൂലൈ 20-ലെ സംഘർഷം ഇരുവിഭാഗത്തിന്റെയും മനസ്സിൽ നിലനിൽക്കുന്നതിനാൽ, ഈ സമരം വേറിട്ടൊരു രീതിയിലാകും. പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല. ക്രമസമാധാനം ഉറപ്പാക്കാൻ അധികൃതർ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗതാഗത നിയന്ത്രണങ്ങൾ:
    രാജീവ് ചൗക്ക്, ന്യൂ ഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെ 45 ഡൽഹി മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചിടും.

    ട്രെയിൻ സർവീസുകൾ:
    ശനിയാഴ്ച പുലർച്ചെ 4 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ ന്യൂ ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന 250-ലധികം പാസഞ്ചർ, ലോക്കൽ ട്രെയിനുകൾ റദ്ദാക്കി.

    The right to protest must be protected, but so must the right of a city to function safely. Responsible policing is about balancing both. #DPUpdates #PublicSafetyOurPriority https://t.co/Zfwc8xiCwy

    — Delhi Police (@DelhiPolice) October 9, 2026

    ഇന്റർനെറ്റ് നിരോധനം:
    ജൻപഥ്-കർത്തവ്യ പഥ് ക്രോസിംഗിന് ചുറ്റുമുള്ള 4 കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 24 മണിക്കൂർ നേരം ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.

    സി.ജെ.പി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കിയത്, നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പ്രവർത്തകരും പിന്തുണയ്ക്കുന്നവരും ജന്തർ മന്തറിലെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ്. “ഒരു വശത്ത് പ്രതിഷേധം കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നിങ്ങൾ പറയുന്നു. മറുവശത്ത് മെട്രോയും റെയിൽവേയും റോഡുകളും നിങ്ങൾ അടച്ചിടുന്നു. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലേ?” – അഭിജിത് ദിപ്കെ ചോദിച്ചു.

    ജന്തർ മന്തർ, ജൻപഥ്, ഇലക്ഷൻ കമ്മീഷൻ ഓഫീസ്, ഡൽഹി പൊലീസ് ആസ്ഥാനം എന്നിവയുൾപ്പെടെ ഏകദേശം 1.5 കിലോമീറ്റർ ചുറ്റളവ് കടുത്ത സുരക്ഷാ മേഖലയായി പൊലീസ് പ്രഖ്യാപിച്ചു. ഈ ഭാഗത്ത് മാത്രം 6,500-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

    ജന്തർ മന്തറിലേക്കുള്ള റോഡിൽ കുറഞ്ഞത് ഏഴ് അടുക്കുകളുള്ള ബാരിക്കേഡുകളാണ് ഉയർത്തിയിട്ടുള്ളത്. ഇവ തകർക്കുന്നത് പ്രയാസകരമാക്കാൻ അവസാനത്തെ ചില ബാരിക്കേഡുകൾ പരസ്പരം വെൽഡ് ചെയ്ത് ഉറപ്പിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന് അനുമതിയില്ലെന്ന് അറിയിക്കാൻ പ്രദേശങ്ങളിൽ ലൗഡ് സ്പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. സമരം ചെയ്യാനോ, മുദ്രാവാക്യം വിളിക്കാനോ, പൊതുമുതൽ നശിപ്പിക്കാനോ, പൊലീസിനെ ആക്രമിക്കാനോ പാടില്ലെന്ന് ഇതിലൂടെ നിർദ്ദേശം നൽകുന്നു. ഹോട്ടലുകൾ, ലോഡ്ജുകൾ, എയർബിഎൻബി (Airbnb) ഹോസ്റ്റുകൾ എന്നിവർക്കും സമരത്തിന് എത്തുന്നവർക്ക് മുറികൾ നൽകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

    വീഡിയോ റെക്കോർഡിംഗും സുരക്ഷയും
    പൊലീസ് അതിക്രമ ആരോപണങ്ങൾ ഒഴിവാക്കാൻ എല്ലാ സംഭവങ്ങളും വിവിധ കോണുകളിൽ നിന്ന് റെക്കോർഡ് ചെയ്യുന്നുണ്ട്. അഡീഷണൽ കമ്മീഷണർ റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നൽകിയിട്ടുണ്ട്. കൂടാതെ നൂറുകണക്കിന് ഫോട്ടോഗ്രാഫർമാരെയും വീഡിയോ ഗ്രാഫർമാരെയും തത്സമയ റെക്കോർഡിംഗിനായി വിന്യസിച്ചിട്ടുണ്ട്.

    യൂണിഫോം ധരിച്ചിട്ടുണ്ടെങ്കിലും തങ്ങളും കുടുംബമുള്ള മനുഷ്യരാണെന്നും, എല്ലാവരും സംയമനം പാലിക്കണമെന്നും അഭ്യർത്ഥിച്ച് ഡൽഹി പൊലീസ് ഒരു തുറന്ന കത്തും പുറപ്പെടുവിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CJP Delhi
    Latest News
    കെ.പി സുലൈമാൻ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
    10/10/2026
    പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ആരോപണം, വീട് അടിച്ചുതകർത്തു
    10/10/2026
    മെട്രോ, ട്രെയിൻ നിയന്ത്രണങ്ങൾ, 20,000 സുരക്ഷാ ജീവനക്കാർ: സി.ജെ.പി യുടെ ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിന് ഒരുങ്ങി ഡൽഹി
    10/10/2026
    ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്‌പെൻഡ് ചെയ്ത് പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ
    09/10/2026
    തെൽ അവീവ് എയർപോർട്ടിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു: ഫ്ലൈ ദുബായ് കോ-പൈലറ്റിന്റെ ശ്രമം അട്ടിമറിച്ചതായി റിപ്പോർട്ട്
    09/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version