Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 15
    Breaking:
    • ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    • യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
    • യു.എ.ഇ സ്വദേശിനിയായ വനിതയെ കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
    • എം.പി ഫണ്ട് വിനിയോഗം, കേരളത്തിലെ മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു- ശശി തരൂർ എം.പി
    • വീടിനകത്ത് കഞ്ചാവ് കൃഷി: കുവൈത്തി പൗരൻ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    രാജ്യം ഉറ്റുനോക്കുന്നു; കേന്ദ്ര ബജറ്റ് നാളെ, ആവശ്യങ്ങൾ അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ കേരളം​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/01/2026 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– മൂന്നാം മോദി സർക്കാരിന്റെ നിർണ്ണായകമായ പൂർണ്ണ ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. തുടർച്ചയായ ഒൻപതാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. 2017-ന് ശേഷം ആദ്യമായാണ് ഒരു ബജറ്റ് അവതരണം ഞായറാഴ്ച നടക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

    ​പുതിയ ആദായനികുതി സമ്പ്രദായം കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ ഇത്തവണ ഉണ്ടാകുമെന്നാണ് സൂചന. സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 75,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. ഇടത്തരക്കാരെ സഹായിക്കാൻ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതിയിളവ് നൽകുന്ന രീതിയിൽ സ്ലാബുകൾ പുനഃക്രമീകരിക്കാനും സാധ്യതകളുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളം ആവശ്യപ്പെട്ട പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമല സീതാരാമനു നൽകിയിരുന്നു. ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഇടനാഴി, റെയർ എർത്ത് കോറിഡോർ, മനുഷ്യ-മൃഗ സംഘർഷം സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടിയുടെ സഹായം എന്നിവയെല്ലാം ഈ കത്തിൽ പറയുന്നുണ്ട്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കാനും സാധ്യത കാണുന്നു.

    കൂടാതെ ഏറെ ചർച്ച വിഷയമായ മെട്രോമാൻ ഇ. ശ്രീധരൻ നിർദ്ദേശിച്ച അതിവേഗ റെയിൽവേ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമോ എന്നതും സംസ്ഥാനം ഉറ്റുനോക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    14/08/2026
    യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
    14/08/2026
    യു.എ.ഇ സ്വദേശിനിയായ വനിതയെ കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
    14/08/2026
    എം.പി ഫണ്ട് വിനിയോഗം, കേരളത്തിലെ മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു- ശശി തരൂർ എം.പി
    14/08/2026
    വീടിനകത്ത് കഞ്ചാവ് കൃഷി: കുവൈത്തി പൗരൻ അറസ്റ്റിൽ
    14/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version