വാഷിംഗ്ടണ്‍ – മുതിര്‍ന്ന ഇറാന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധമുള്ള അഞ്ച് ഉദ്യോഗസ്ഥരെ കുറിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുകയെന്ന് യു.എസ് വിദേശ മന്ത്രാലയ വെബ്‌സൈറ്റ് വ്യക്തമാക്കി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി, ഖാതം അല്‍അന്‍ബിയ ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ അലി അബ്ദുല്ലാഹി, ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് എയ്റോസ്പേസ് ഫോഴ്സ് കമാന്‍ഡര്‍ സഈദ് അഗജാനി, ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് സൈബര്‍ ഓപ്പറേഷന്‍സ് യൂണിറ്റ് തലവന്‍ ഹമീദ് ലഷ്‌കറിയാന്‍, ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവന്‍ മജീദ് ഖാദിമി എന്നിവര്‍ യു.എസ്‌സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



