Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 26
    Breaking:
    • ഹോർമുസ് തുറക്കാനുള്ള ഇറാന്റെ സമാധാന നിർദ്ദേശം തള്ളി ട്രംപ്
    • പാക്കിസ്താനിൽ പോലീസ് ചെക്ക് പോയിന്റിൽ ചാവേർ ബോംബാക്രമണം; 12 പേർ കൊല്ലപ്പെട്ടു
    • താടിവെച്ചു, തൊപ്പി ധരിച്ചു എന്നതു മാത്രമായിരുന്നു അയാൾ ചെയ്ത തെറ്റ്കല്ലുകൊണ്ട് അടിച്ചുകൊന്നു
    • കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് നാല് പേർ അറസ്റ്റിൽ, അഞ്ച് കാറുകൾ തകർത്തു
    • ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തി, ഇറാൻ ഗായികക്ക് ചാട്ടയടി നൽകാൻ വിധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഹോർമുസ് തുറക്കാനുള്ള ഇറാന്റെ സമാധാന നിർദ്ദേശം തള്ളി ട്രംപ്

    എലീസ മറിയംBy എലീസ മറിയം26/09/2026 Iran Latest Top News USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ- ആഗോള എണ്ണ കയറ്റുമതിയിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി തള്ളി. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക ശക്തമായി.
    വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ‘ഞാൻ അവരുടെ നിർദ്ദേശം നിരസിക്കുന്നു, ആ കരാർ അംഗീകരിക്കാൻ കഴിയില്ല’ എന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ കനത്ത തിരിച്ചടി നേരിടുന്നത് കൊണ്ടാണ് ഈ കരാറിന് ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
    ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടെ മദ്ധ്യസ്ഥരായ ഖത്തർ വഴിയാണ് ഇറാൻ ഈ നിർദ്ദേശം അമേരിക്കയ്ക്ക് കൈമാറിയത്.

    JUST IN: Donald Trump officially rejected Iran’s latest proposal to resume negotiations and reopen the Strait of Hormuz:

    “I’m rejecting their deal. They want to make a deal where they open the strait immediately because they’re losing so badly. You don’t see that in the fake…

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Republicans against Trump (@RpsAgainstTrump) September 26, 2026

    അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ എണ്ണ വിൽപ്പനയ്ക്കുള്ള ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ചു നിർത്തിയിരിക്കുന്ന 1200 കോടി ഡോളറിന്റെ ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, ലെബനാൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഏഴ് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഇറാൻ ഖത്തർ വഴി നൽകിയത്.

    ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പുതിയ പദ്ധതിക്ക് പരമോന്നത നേതാവിന്റെ പിന്തുണയുണ്ടെന്ന് ഇറാൻ പ്രസിഡന്റ്

    ഈ നിബന്ധനകൾ അമേരിക്ക അംഗീകരിച്ചാൽ ഏഴാം ദിവസം ഹോർമൂസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുക്കാമെന്നും ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാമെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്. എന്നാൽ, ഇറാന് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തി തങ്ങൾക്ക് അനുകൂലമായ വ്യവസ്ഥകളിൽ മാത്രം കരാറിലെത്താനാണ് ട്രംപ് ഭരണകൂടം താൽപര്യപ്പെടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Iran Strait of Hormuz
    Latest News
    ഹോർമുസ് തുറക്കാനുള്ള ഇറാന്റെ സമാധാന നിർദ്ദേശം തള്ളി ട്രംപ്
    26/09/2026
    പാക്കിസ്താനിൽ പോലീസ് ചെക്ക് പോയിന്റിൽ ചാവേർ ബോംബാക്രമണം; 12 പേർ കൊല്ലപ്പെട്ടു
    26/09/2026
    താടിവെച്ചു, തൊപ്പി ധരിച്ചു എന്നതു മാത്രമായിരുന്നു അയാൾ ചെയ്ത തെറ്റ്കല്ലുകൊണ്ട് അടിച്ചുകൊന്നു
    26/09/2026
    കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് നാല് പേർ അറസ്റ്റിൽ, അഞ്ച് കാറുകൾ തകർത്തു
    26/09/2026
    ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തി, ഇറാൻ ഗായികക്ക് ചാട്ടയടി നൽകാൻ വിധി
    26/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version