Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • ചരിത്രത്തില്‍ ഇതുവരെ ഇറാനല്ലാതെ മറ്റൊരു രാജ്യവും ഒരു മാസക്കാലം യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് വിദേശ മന്ത്രി
    • ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    • ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    • ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    • ഇസ്രായിലിൽ നിരവധി ഇറാൻ ആക്രമണങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/03/2026 USA Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Donald Trump
    ഡൊണാൾഡ് ട്രംപ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാന്‍ ഭ്രാന്തന്‍ രാജ്യമാണെന്നും ഇറാനെ നേരിടുന്നതില്‍ നാറ്റോ യാതൊരു സഹായവും അമേരിക്കക്ക് നല്‍കിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്ക് നാറ്റോയുടെ പിന്തുണ ആവശ്യമില്ലെന്ന് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം തന്നെ നിര്‍ണ്ണായക നിമിഷമായ നിലവിലെ സാഹചര്യം ഒരിക്കലും നാം മറക്കരുത്. ഇറാനെതിരായ സൈനിക നടപടിയില്‍ നാറ്റോ അമേരിക്കക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. ഇറാന്‍ ഒരു ഭ്രാന്തന്‍ രാജ്യമാണ്. ഇറാന് വന്‍ സൈനിക നാശം സംഭവിച്ചിട്ടുണ്ട്. ഇറാന്‍ സൈനിക ശേഷി വീണ്ടെടുക്കാന്‍ ഒരു സാധ്യതയുമില്ലെന്നും ട്രംപ് പറഞ്ഞു.

    ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇറാന്‍ നേതാക്കളെ കടന്നാക്രമിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അവര്‍ വിചിത്രമായും പൊരുത്തക്കേടോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശേഷിപ്പിച്ചു. സൈനിക പരാജയം നേരിട്ട ഇറാന്‍ അമേരിക്കയുമായി കരാറിന് ശ്രമിക്കുകയാണ്. ഇറാന്‍ ഒരു കരാറിനായി യാചിക്കുകയാണ്. യു.എസ് നിര്‍ദേശം ഇപ്പോഴും അവര്‍ പരിഗണിക്കുന്നുണ്ട്. ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ ഭയാനകമായ തെറ്റ് വരുത്തുന്നുണ്ട്. ഇറാനു മുന്നിലുള്ള സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. വളരെ വൈകുന്നതിന് മുമ്പ് വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കണം. അല്ലാത്തപക്ഷം, അവസരം എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാമെന്നും ട്രംപ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധം ഒഴിവാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും വരും ആഴ്ചകളില്‍ സംഘര്‍ഷം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമീപ ദിവസങ്ങളില്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി. സംഘര്‍ഷം അതിന്റെ അവസാന ഘട്ടത്തിലാണെന്ന് വിശ്വസിക്കുന്നതായും താന്‍ പരസ്യമായി ചര്‍ച്ച ചെയ്ത നാല് മുതല്‍ ആറ് ആഴ്ച വരെയുള്ള സമയപരിധി പാലിക്കാന്‍ അവരെ പ്രേരിപ്പിച്ചതായും ട്രംപ് സ്വകാര്യ മീറ്റിംഗുകളില്‍ തന്റെ ഉപദേഷ്ടാക്കളോട് പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ഒത്തുതീര്‍പ്പില്‍ എത്തുന്നതില്‍ ഈ ആഴ്ച ട്രംപ് വീണ്ടും താല്‍പര്യം പ്രകടിപ്പിക്കുകയും ഇറാന്‍ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കുമെന്ന് വാരാന്ത്യത്തില്‍ നടത്തിയ ഭീഷണിയില്‍ നിന്ന് പിന്മാറുകയും ചെയ്തു.

    സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടനിലക്കാര്‍ വഴി ഇറാനും യു.എസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന കൂടിയാലോചനകള്‍ക്കിടയിലാണ് യു.എസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവനകള്‍ വന്നത്. ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ ഇറാനെതിരായ സൈനിക സംഘര്‍ഷം ഗണ്യമായി വര്‍ധിക്കുമെന്ന് യു.എസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump iran -usa-israel conflict NATO
    Latest News
    ചരിത്രത്തില്‍ ഇതുവരെ ഇറാനല്ലാതെ മറ്റൊരു രാജ്യവും ഒരു മാസക്കാലം യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് വിദേശ മന്ത്രി
    26/03/2026
    ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    26/03/2026
    ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    26/03/2026
    ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    26/03/2026
    ഇസ്രായിലിൽ നിരവധി ഇറാൻ ആക്രമണങ്ങൾ
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.