കുവൈത്ത് സിറ്റി – കുവൈത്തിൽ സിഗരറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പാക്കിസ്ഥാനി യുവാവ് സ്വന്തം പിതാവിനെ കുത്തിക്കൊന്നു. രണ്ടു കത്രികകള്‍ ഉപയോഗിച്ചാണ് പ്രതി പിതാവിനെ കൊലപ്പെടുത്തിയത്.
കുവൈത്തിലെ ഫര്‍വാനിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തര്‍ക്കത്തിനിടെ ഇരുപതുകാരന്‍ പിതാവിനെ പലവതണ കുത്തുകയായിരുന്നു. പ്രതിയെ പിന്നീട് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
