ബംഗ്ളുരു- ഭാര്യയുടെ തല മഴു ഉപയോഗിച്ച് അറുത്തു മാറ്റി അതുമായി യാതൊരു ഭീതിയുമില്ലാതെ സ്കൂട്ടറില്‍ പോകവെ ഭര്‍ത്താവ് പിടിയില്‍. കര്‍ണ്ണാടകയിലെ ചന്ദാപുരക്കടുത്ത ഹീലാലിഗെ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര ആക്രമണം നടന്നത്. ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ (26) യാണ്പൊലീസ് വഴിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ഭാര്യ മാനസ (26) ആണ് കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മൂന്നു വയസ്സുള്ള ഒരു മകളുണ്ട്. അഞ്ചു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു.
വെള്ളിയാഴ്ച രാത്രി പതിനൊന്നേ മുപ്പതോടെ ചാന്ദപുരയില് പരിശോധന നടത്തിവരികയായിരുന്ന പൊലീസ് രക്തക്കറയുള്ള ഷര്‍ട്ടു ധരിച്ച ഒരാള്‍ സ്കൂട്ടറില്‍ പോവുന്നത് പ്രത്യേകം ശ്രദ്ധിച്ചു. അതോടെ നിര്‍ത്താനാവശ്യപ്പെടുകയും ഇയാളെ ചോദ്യം ചെയ്യുകയുമായിരുന്നു.
ചോദ്യം ചെയ്യലിലാണ് സ്കൂട്ടറിന്റെ ഫൂട്ബോര്‍ഡില്‍ തല കണ്ടെത്തിയതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തകമൊരു ക്രൂരകൃത്യം ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
കൊലചെയ്യപ്പെട്ട മാനസയും പ്രതി ശങ്കറും. ഉപയോഗിച്ചിരുന്ന സ്കൂട്ടര്‍