Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 24
    Breaking:
    • ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    • വ്യാജ ഹജ് സ്ഥാപനങ്ങള്‍ നടത്തിയ അഞ്ചു പേര്‍ മക്കയില്‍ അറസ്റ്റില്‍
    • യു.എ.ഇയില്‍ സര്‍ക്കാര്‍ സേവനങ്ങൾ ഇനി എ.ഐയിലേക്കും
    • ഹോര്‍മുസില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഇറാന്‍ ബോട്ടുകള്‍ ആക്രമിക്കുമെന്ന് ട്രംപ്
    • മറ്റൊരു ഇറാന്‍ എണ്ണ ടാങ്കര്‍ കൂടി പിടിച്ചെടുത്ത് യു.എസ് സൈന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business»Gold

    സ്വർണവില പുതിയ റെക്കോർഡിൽ; പവന് വില 76,960 രൂപ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/08/2025 Gold Business Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: കേരള സ്വർണവിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 76,960 രൂപയാണ്. ആഗസ്റ്റ് 29ന് സർവകാല റെക്കോർഡായ 75,760 രൂപയായിരുന്ന വില ഒറ്റയടിച്ച് 1,200 രൂപ വർധിച്ചാണ് പുതിയ റെക്കോർഡിട്ടത്.

    ആഗസ്റ്റ് 1 ലെ 73,200 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അവിടെ നിന്ന് പടിപടിയായി വർധിച്ച് 75,760-ലെത്തിയിരുന്നെങ്കിലും പിന്നീട് തുടർച്ചയായി വിലകുറഞ്ഞ് 73,720 വരെ താഴ്ന്നിരുന്നു. എന്നാൽ, പിന്നീട് അവിടെ നിന്ന് തുടർച്ചയായി വർധിച്ചാണ് ഇന്നത്തെ 76,960-ലെത്തിയിരിക്കുന്നത്. ഇതോടെ അധികം വൈകാതെ സ്വർണവില 80,000 തൊടുമെന്നാണ് കരുതുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രൂപയുടെ മൂല്യം കുറഞ്ഞതും ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് സ്വർണവില അനിയന്ത്രിതമായി കൂടാൻ കാരണം എന്നാണ് വിദഗ്ധർ പറയുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ സ്വർണവില ഉയരാൻ കാരണമായി. ഇത് ഡോളറിനെ ദുർബലപ്പെടുത്തിയടോതെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിഞ്ഞു. ഇതിനു പുറമെ, ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും, യുഎസ് താരിഫ് നയങ്ങളിലെ മാറ്റങ്ങളും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു.

    ഇന്ത്യയും ചൈനയും അടക്കമുല്‌ള സെൻട്രൽ ബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങാൻ ആരംഭിച്ചതും സ്വർണത്തിന്റെ വിലയിൽ പ്രതിഫലിച്ചു. ഓണം അടക്കമുള്ള ഉത്സവകാലത്ത് കച്ചവടം വർധിച്ചതും വിലയിൽ പ്രതിഫലനമുണ്ടാക്കി.

    2025-ന്റെ അവസാന പാദത്തോടെ സ്വർണവില ആഗോളതലത്തിൽ ഔൺസിന് (3.875 പവന്) 3,675 ഡോളറിൽ (3,08,700 രൂപ) എത്തുമെന്നും 2026-ന്റെ രണ്ടാം പാദത്തോടെ ഇത് ഔൺസിന് 4,000 ഡോളറിലെത്തുമെന്നാണ് പ്രവചനം. ചെറുകിട ഉപഭോക്താക്കൾക്ക് ഇത് തിരിച്ചടിയാണെങ്കിലും നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം വാങ്ങാൻ മികച്ച അവസരമാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gold Gold Price Pavan സ്വർണവില
    Latest News
    ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി അറസ്റ്റില്‍
    23/04/2026
    വ്യാജ ഹജ് സ്ഥാപനങ്ങള്‍ നടത്തിയ അഞ്ചു പേര്‍ മക്കയില്‍ അറസ്റ്റില്‍
    23/04/2026
    യു.എ.ഇയില്‍ സര്‍ക്കാര്‍ സേവനങ്ങൾ ഇനി എ.ഐയിലേക്കും
    23/04/2026
    ഹോര്‍മുസില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഇറാന്‍ ബോട്ടുകള്‍ ആക്രമിക്കുമെന്ന് ട്രംപ്
    23/04/2026
    മറ്റൊരു ഇറാന്‍ എണ്ണ ടാങ്കര്‍ കൂടി പിടിച്ചെടുത്ത് യു.എസ് സൈന്യം
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version