മലപ്പുറം: തിരുവാലി കൊളക്കാട്ടിരിയിൽ സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് വീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എറണാകുളം കാലടി സ്വദേശി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.
തിരുവാലിയിലെ ഫാമിൽ ജോലി ചെയ്തുവരികയായിരുന്ന സജീവും ഭാര്യയും തൊട്ടടുത്തുള്ള ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ഇരുവരും ജോലിയിലായിരുന്ന സമയത്തായിരുന്നു അപകടം. പുക ഉയരുന്നത് കണ്ട് എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. കുഞ്ഞിനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







