Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    • ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    • സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    • ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    • ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Aero

    ഇസ്രായിലിലേക്കുള്ള സർവീസ് പുനരാരംഭിക്കാതെ വിമാനക്കമ്പനികൾ; സമയപരിധി നീട്ടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/05/2025 Aero World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യെമനില്‍ നിന്ന് ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട് പരിസരത്തു നിന്ന് പുക ഉയരുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽ അവിവ് – ഹൂത്തികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് തൽക്കാലത്തേക്ക് നിർത്തിവച്ച തെൽ അവിവ് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ അന്താരാഷ്ട്ര വിമാനകമ്പനികൾ. ബെൻ ഗുറിയോൺ എയർപോർട്ടിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ പതിച്ചതിനെ തുടർന്ന് 48 മണിക്കൂർ നേരത്തേക്ക് അവിടേക്കുള്ള സർവീസ് നിർത്തുന്നു എന്നാണ് എയർ ഇന്ത്യയും ലുഫ്താൻസയും അടക്കമുള്ള വിമാനക്കമ്പനികൾ അറിയിച്ചിരുന്നത്. എന്നാൽ, ആ സമയപരിധി കഴിഞ്ഞിട്ടും വിദേശ വിമാനങ്ങൾ ഇസ്രായിലിലെ ഏറ്റവും വലിയ വിമാനത്താവളത്തിലേക്കുള്ള സർവീസ് പുനരാരംഭിച്ചില്ല.

    നേരത്തെ മെയ് 8 വരെ നിർത്തിവച്ച സർവീസ് 11 വരെ പുനരാരംഭിക്കില്ലെന്ന് ചിക്കാഗോ ആസ്ഥാനമായുള്ള യുനൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി. സ്വിസ്, ഓസ്ട്രിയൻ, ബ്രസൽസ് എയർലൈൻസുകൾ ഉൾപ്പെടുന്ന ലുഫ്താൻസ ഗ്രൂപ്പും 48 മണിക്കൂർ എന്ന പരിധി മെയ് 11 വരെ നീട്ടി. മെയ് 13 സർവീസ് നടത്തില്ലെന്ന് എയർഫ്രാൻസും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഹംഗേറിയൻ കമ്പനി വിസ് എയർ മെയ് 8 വരെ യാത്രാ നിരോധനം നീട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഞായറാഴ്ച രാവിലെയാണ് ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ഇസ്രായിലിന്റെ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി ബെൻ ഗുറിയോൺ വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിനു സമീപം പതിച്ചത്. സംഭവത്തിൽ ഏഴു പേർക്ക് പരിക്കേൽക്കുകയും റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് വിദേശ വിമാനങ്ങൾ തെൽ അവിവിലേക്കുള്ള സർവീസ് നിർത്തിവെക്കുകയായിരുന്നു. ബെൻ ഗുറിയോൺ വിമാനത്താവളം സുരക്ഷിതമല്ലെന്ന് യമനിലെ ഹൂത്തികൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

    ആക്രമണത്തിനു പകരമായി ഇസ്രായിൽ യമനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സൻആ വിമാനത്താവളം പൂർണമായും പ്രവർത്തനരഹിതമാക്കിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

    ഹൂത്തി ആക്രമണത്തിൽ താറുമാറായി ഇസ്രായിൽ വ്യോമ മേഖല

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    04/03/2026
    ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    04/03/2026
    സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    04/03/2026
    ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    04/03/2026
    ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഗ്രോസി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.