Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 19
    Breaking:
    • കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
    • മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • ലോകകപ്പില്‍ അറബികളുടെ ചരിത്ര തോല്‍വികള്‍… പട്ടികയില്‍ ഖത്തറും, ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ
    • ഫിഫ ലോകകപ്പ്; തകർന്നടിഞ്ഞു ഖത്തർ, മെക്സിക്കോ റൗണ്ട് ഓഫ്‌ 32 ൽ
    • യു.എസുമായുള്ള ധാരണാപത്രത്തിന് അംഗീകാരം നല്‍കി; ഉത്തരവാദിത്തം പെസെഷ്‌കിയാനെന്നും ഖാംനഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോട്ടയത്ത് യു.ഡി.എഫ് മേൽക്കൈ, ആലപ്പുഴയിൽ എൽ.ഡി.എഫ് മുന്നിൽ: ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് കേരളം ആർക്കൊപ്പം സർവേ ഫലം അഞ്ചാം ഭാഗം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2026 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യുഡിഎഫിനും ആലപ്പുഴയിൽ എൽഡിഎഫിനും മുൻതൂക്കമെന്ന് ‘ദ മലയാളം ന്യൂസ് – സിനർജി സ്ട്രാറ്റ്’ ഫീൽഡ് സർവേ. പ്രമുഖ ബിസിനസ് ആൻഡ് ഫിനാൻസ് കൺസൾട്ടിംഗ് സ്ഥാപനമായ സിനർജി സ്ട്രാറ്റുമായി സഹകരിച്ച് നടത്തിയ സർവേയുടെ അഞ്ചാം ഘട്ട ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    1. കോട്ടയം ജില്ല: യുഡിഎഫിന് വ്യക്തമായ മേൽക്കൈ
      ജില്ലയിലെ ആകെയുള്ള 9 മണ്ഡലങ്ങളിൽ 6 ഇടത്ത് യുഡിഎഫും 3 ഇടത്ത് എൽഡിഎഫും വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.

    യുഡിഎഫ് വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ:
    കോട്ടയം: ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ഇവിടെയാണ് പ്രവചിക്കപ്പെടുന്നത് (21,000 വോട്ട്).
    പുതുപ്പള്ളി: ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ 17,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ആധിപത്യം തുടരുമെന്നാണ് സർവേ ഫലം.
    പാലാ: 17,000 വോട്ടിന് യുഡിഎഫ് പാലാ നിലനിർത്തുമെന്ന് സർവേ പറയുന്നു.
    കടുത്തുരുത്തി: യുഡിഎഫ് കോട്ടയിൽ 7,000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്.
    ചങ്ങനാശേരി: ഇത്തവണയും വോട്ടുകൾ മാറിമറിയാൻ സാധ്യതയുള്ള ഇവിടെ 1,200 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കാം.
    ഏറ്റുമാനൂർ: ശക്തമായ മത്സരത്തിനൊടുവിൽ 900 വോട്ടിന് യുഡിഎഫ് കടന്നുകൂടും.

    എൽഡിഎഫ് വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ:
    പൂഞ്ഞാർ: ത്രികോണ മത്സരം നടക്കുന്ന ഇവിടെ 11,000 വോട്ടിന് എൽഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം.
    കാഞ്ഞിരപ്പള്ളി: എൻഡിഎ സാന്നിധ്യം ശക്തമായ ഇവിടെ 9,000 വോട്ടിന് എൽഡിഎഫ് വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു.
    വൈക്കം (SC): മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിൽ 3,500 വോട്ടിന് എൽഡിഎഫ് ജയം പ്രവചിക്കപ്പെടുന്നു.

    അന്തിമ വിശകലനം – കോട്ടയം:
    കോട്ടയത്ത് യുഡിഎഫ് തരംഗം പ്രകടമാണെങ്കിലും ബിജെപിയുടെ വോട്ട് വിഹിതം നിർണ്ണായകമാകും. പൂഞ്ഞാറിൽ എൻഡിഎ 29% വോട്ട് വരെ നേടുമെന്ന സൂചന യുഡിഎഫിന് വലിയ തിരിച്ചടിയാണ്. ബിജെപി പിടിക്കുന്ന വോട്ടുകൾ പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനോ എൽഡിഎഫിന് ഗുണകരമാകാനോ സാധ്യതയുണ്ട്. എന്നിരുന്നാലും ക്രൈസ്തവ വോട്ടുകളുടെ ഏകീകരണവും ഭരണവിരുദ്ധ വികാരവും ജില്ലയിൽ യുഡിഎഫിന് അനുകൂല ഘടകങ്ങളാണ്.

    ആലപ്പുഴ ജില്ല: കോട്ട കാത്ത് ഇടതുമുന്നണി, തൊട്ടുപിറകിൽ യു.ഡി.എഫ്

    ആലപ്പുഴയിൽ ഇടതുമുന്നണി തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. ജില്ലയിലെ 9 മണ്ഡലങ്ങളിൽ 5 ഇടത്ത് എൽഡിഎഫും 4 ഇടത്ത് യുഡിഎഫും വിജയിക്കാനാണ് സാധ്യത.

    എൽഡിഎഫ് വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ:

      മാവേലിക്കര (SC): ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഇവിടെയാണ്. 28,000 വോട്ടിന് എൽഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം.
      ചെങ്ങന്നൂർ: ശക്തമായ എൻഡിഎ സാന്നിധ്യമുണ്ടായിട്ടും 19,000 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കുമെന്നും പ്രവചനമുണ്ട്.
      ചേർത്തല: ഇടത് കോട്ടയിൽ 3,200 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്.
      അരൂർ: കടുത്ത പോരാട്ടത്തിനൊടുവിൽ 2,000 വോട്ടിന് എൽഡിഎഫ് വിജയിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
      ആലപ്പുഴ: 1,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിക്കുമെന്നാണ് സർവേയിൽ വ്യക്തമാക്കുന്നത്.

      യുഡിഎഫ് വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങൾ:
      ഹരിപ്പാട്: ജില്ലയിൽ യുഡിഎഫിന് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലം. 20,000 വോട്ടിന് യുഡിഎഫ് ജയിച്ചേക്കും. അമ്പലപ്പുഴ: 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് അട്ടിമറി വിജയം നേടിയേക്കാം. കുട്ടനാട്: 2,500 വോട്ടിന് യുഡിഎഫ് മുന്നിലെത്തുമെന്ന് പ്രവചനം.
      കായംകുളം: 1,500 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫിന് വിജയം പ്രവചിക്കുന്നു.

      അന്തിമ വിശകലനം – ആലപ്പുഴ:
      ആലപ്പുഴ ജില്ലയിൽ എൽഡിഎഫ് തങ്ങളുടെ ശക്തമായ സ്വാധീനം നിലനിർത്തുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും യുഡിഎഫ് അപ്രതീക്ഷിത കുതിപ്പ് നടത്തുന്നുണ്ട്.

      ദ മലയാളം ന്യൂസ് ആദ്യത്തെ നാലു സർവേ ഫലങ്ങൾ
      വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

      ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
      Latest News
      കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
      19/06/2026
      മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
      19/06/2026
      ലോകകപ്പില്‍ അറബികളുടെ ചരിത്ര തോല്‍വികള്‍… പട്ടികയില്‍ ഖത്തറും, ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ
      19/06/2026
      ഫിഫ ലോകകപ്പ്; തകർന്നടിഞ്ഞു ഖത്തർ, മെക്സിക്കോ റൗണ്ട് ഓഫ്‌ 32 ൽ
      19/06/2026
      യു.എസുമായുള്ള ധാരണാപത്രത്തിന് അംഗീകാരം നല്‍കി; ഉത്തരവാദിത്തം പെസെഷ്‌കിയാനെന്നും ഖാംനഇ
      19/06/2026

      Subscribe to News

      Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

      Facebook X (Twitter) Instagram YouTube

      Gulf

      • Saudi
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain

      Updates

      • India
      • Kerala
      • World
      • Business
      • Auto
      • Gadgets

      Entertainment

      • Football
      • Cricket
      • Entertainment
      • Travel
      • Leisure
      • Happy News

      Subscribe to Updates

      Get the latest creative news from The Malayalam News..

      © 2026 The Malayalam News
      • About us
      • Contact us
      • Privacy Policy
      • Terms & Conditions

      Type above and press Enter to search. Press Esc to cancel.

      Go to mobile version