Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 24
    Breaking:
    • എ.ഐ കാലത്തും പുസ്തകങ്ങൾക്ക് പ്രസക്തിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ, സീതി സാഹിബ് ലൈബ്രറി ഉദ്‌ഘാടനം ചെയ്തു
    • റിയാദിലെ ബത്ഹയിൽ അലഞ്ഞുനടന്നിരുന്ന തൃശൂർ സ്വദേശി മരിച്ചു; സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ജീവിക്കവെ വിടവാങ്ങൽ
    • മുൻ ഇന്ത്യൻ സ്ഥാനപതി വോട്ടർ പട്ടിക(SIR) യ്ക്ക് പുറത്ത്; തനിക്ക് ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ കാര്യമന്തെന്ന് നവ്ദീപ് സൂരി
    • ആണവ നയം മാറ്റുമെന്ന സൂചനയുമായി ഇറാൻ, ഉപരോധത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കില്ല
    • മാനസികാസ്വസ്ഥ്യമുള്ള അമ്മ 11 വയസ്സുകാരനായ മകനെ കുത്തിക്കൊന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    എ.ഐ കാലത്തും പുസ്തകങ്ങൾക്ക് പ്രസക്തിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ, സീതി സാഹിബ് ലൈബ്രറി ഉദ്‌ഘാടനം ചെയ്തു

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ24/08/2026 UAE Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ: എ.ഐ കാലഘട്ടത്തിലും പുസ്തകങ്ങളുടെ പ്രസക്തി കുറയുന്നില്ലെന്നും, ഡിജിറ്റൽ യുഗത്തിലൂടെ മുന്നേറുമ്പോഴും കടന്നുപോയ കാലത്തെയും ചരിത്രത്തെയും ഓർമ്മിപ്പിക്കാൻ വായന തന്നെയാണ് മികച്ച വഴികാട്ടിയെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. വായനയിലൂടെ നടക്കുന്നത് ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് പുസ്തകങ്ങൾ നിർവ്വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് പുതുതായി സജ്ജീകരിച്ച സീതി സാഹിബ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ തിളങ്ങുന്ന ഓർമ്മയായ കെ.എം. സീതി സാഹിബിന്റെ നാമധേയത്തിൽ വിശാലമായ ലൈബ്രറി സ്ഥാപിച്ച ദുബൈ കെ.എം.സി.സിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇസ്‌മായിൽ ഏറാമല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. മതവും രാഷ്‌ട്രീയവും സാഹിത്യവും ഒരുപോലെ കൈകാര്യം ചെയ്ത് ചരിത്രത്തിൽ ഇടംനേടിയ പ്രതിഭയായിരുന്നു കെ.എം. സീതി സാഹിബെന്ന് അദ്ദേഹം സ്മരിച്ചു.

    ദുബൈ കെ.എം.സി.സി കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി ബോർഡ് ഡയറക്ടർ റാഷിദ് അസ്‌ലം, മാധ്യമപ്രവർത്തകരായ എം.സി.എ നാസർ, അനൂപ് കീച്ചേരി, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വികസന സമിതിയംഗം ഷൗക്കത്ത് മൂഴിക്കൽ എന്നിവർ സംസാരിച്ചു.

    ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി നാസർ മുല്ലക്കൽ സ്വാഗതവും തൂലിക ഫോറം ജനറൽ കൺവീനർ റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, റഈസ് തലശ്ശേരി, അഫ്സൽ മെട്ടമ്മൽ, അഹമ്മദ് ബിച്ചി, സമദ് ചാമക്കാല, പി.വി നാസർ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആർ. ഷുക്കൂർ, ഹസൻ ചാലിൽ, തൂലിക ഫോറം ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, എസ്. നിസാമുദ്ദീൻ, വി.കെ.കെ റിയാസ്, ടി.എം.എ സിദ്ദീഖ്, മൂസ കൊയമ്പ്രം, മുജീബ് കോട്ടക്കൽ, ബഷീർ കാട്ടൂർ, നബീൽ നാരങ്ങോളി, ഹനീഫ് തളിക്കുളം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    എ.ഐ കാലത്തും പുസ്തകങ്ങൾക്ക് പ്രസക്തിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ, സീതി സാഹിബ് ലൈബ്രറി ഉദ്‌ഘാടനം ചെയ്തു
    24/08/2026
    റിയാദിലെ ബത്ഹയിൽ അലഞ്ഞുനടന്നിരുന്ന തൃശൂർ സ്വദേശി മരിച്ചു; സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ജീവിക്കവെ വിടവാങ്ങൽ
    24/08/2026
    മുൻ ഇന്ത്യൻ സ്ഥാനപതി വോട്ടർ പട്ടിക(SIR) യ്ക്ക് പുറത്ത്; തനിക്ക് ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ കാര്യമന്തെന്ന് നവ്ദീപ് സൂരി
    23/08/2026
    ആണവ നയം മാറ്റുമെന്ന സൂചനയുമായി ഇറാൻ, ഉപരോധത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കില്ല
    23/08/2026
    മാനസികാസ്വസ്ഥ്യമുള്ള അമ്മ 11 വയസ്സുകാരനായ മകനെ കുത്തിക്കൊന്നു
    23/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.