മലപ്പുറം: സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥിയായി പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. ശൈഖ് മുഹമ്മദ് കിഴിശ്ശേരിക്ക് ക്ഷണം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾക്കായി സൗദി സർക്കാർ നടപ്പിലാക്കുന്ന ‘ഗസ്റ്റ്സ് ഓഫ് കുസ്‌റ്റോഡിയൻ ഓഫ് ദ ടു ഹോളി മോസ്‌ക്സ്’ പദ്ധതിയുടെ ഭാഗമായാണ് ക്ഷണം. പുളിക്കൽ മദീനത്തുൽ ഉലൂമിൽനിന്ന് പ്രൊഫസർ ആയി വിരമിച്ച ഡോ. ശൈഖ് മുഹമ്മദ് നിലവിൽ മഞ്ചേരി ഇ.ടി.സി.എസ് കോളേജ് പ്രിൻസിപ്പലാണ്.
കാലിക്കറ്റ് സർവ്വകലാശാലയുടെ ‘എം.എം. ഗനി അവാർഡ്, കേരള സർക്കാരിന്‍റെ പുരസ്കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്‍റെ പാഠപുസ്തക പരിഷ്കരണത്തില്‍ അറബിക് വിഭാഗം അഡ്വൈസര്‍ കൂടിയാണ് ഡോ. ശൈഖ് മുഹമ്മദ്. പ്രമുഖ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും ഇത്തവണ രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാനെത്തും.
കേരളത്തിൽ നിന്നുള്ള അതിഥികൾ മെയ് 18 ന് വിശുദ്ധ ഭൂമിയിലേക്ക് തിരിക്കും. 17 ന് ദല്‍ഹിയിലെ സൗദി എംബസ്സിയില്‍ യാത്രയയപ്പ് ഉണ്ടായിരിക്കും. സൗദി അറേബ്യയുടെ പരിപൂര്‍ണ്ണ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ സാധിക്കുന്നത് വലിയൊരു അംഗീകാരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



