Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ‘കാനത്ത് അൽ തുറയ്യ സീസൺ’ നാളെ ആരംഭിക്കും; യുഎഇ ചൂടിലേക്ക് താപനില 40 ഡിഗ്രി കടക്കും.
    • ഒപെക്കിൽ നിന്നും ഒപെക് പ്ലസിൽ നിന്നും യു.എ.ഇ പിന്മാറി
    • മറ്റ് രാജ്യങ്ങളിൽ നയം അടിച്ചേൽപ്പിക്കാൻ അമേരിക്കയ്ക്ക് ഇനി കഴിയില്ല: ഇറാൻ
    • ജിദ്ദയിൽ ഹജ് സേവനത്തിന് കെ.എം.സി.സി ഒരുങ്ങി; എയർപോർട്ട് വളണ്ടിയർ വിങ് കർമ്മരംഗത്തേക്ക്
    • യു.എൻ ആണവ സമ്മേളനം: ഇറാന്റെ തിരഞ്ഞെടുപ്പിൽ അമേരിക്കയ്ക്ക് പ്രതിഷേധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    എറണാകുളത്ത് യുഡിഎഫ്; പത്തിടത്ത് വൻ മുന്നേറ്റം, ഇടുക്കിയിലും മുൻതൂക്കം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് സർവേ നാലാം ഭാഗം

    ഇടുക്കിയിൽ അഞ്ച് മണ്ഡലങ്ങളിൽ മൂന്നിലും യു.ഡി.എഫ് വിജയിക്കുമെന്നാണ് പ്രവചനം. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ 10 ഇടത്തും യുഡിഎഫ് ആധിപത്യം ഉറപ്പിക്കുമ്പോൾ 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ജയസാധ്യത നിലനിർത്തുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/04/2026 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ യുഡിഎഫിന് വൻ വിജയസാധ്യതയെന്ന് ‘ദ മലയാളം ന്യൂസ് – സിനർജി സ്ട്രാറ്റ്’ ഫീൽഡ് സർവേ ഫലം. പ്രമുഖ ബിസിനസ് ആൻഡ് ഫിനാൻസ് കൺസൾട്ടിംഗ് സ്ഥാപനമായ സിനർജി സ്ട്രാറ്റുമായി സഹകരിച്ച് നടത്തിയ സർവേയുടെ നാലാം ഭാഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ 10 ഇടത്തും യുഡിഎഫ് ആധിപത്യം ഉറപ്പിക്കുമ്പോൾ, നാലിടത്ത് എൽഡിഎഫ് ജയസാധ്യത നിലനിർത്തുന്നു. കുന്നത്തുനാട്, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ട് വിഹിതത്തിലെ മാറ്റങ്ങളും എൻഡിഎയുടെ വളർച്ചയും ഇത്തവണ നിർണ്ണായകമാകുമെന്ന് സർവേ വിലയിരുത്തുന്നു.

    മണ്ഡലം തിരിച്ചുള്ള പ്രവചനം (എറണാകുളം)

    യുഡിഎഫ് തരംഗം പ്രകടമായ എറണാകുളത്ത് പത്തിടത്താണ് മുന്നേറ്റം പ്രവചിക്കുന്നത്. ഉറച്ച കോട്ടയായ എറണാകുളം മണ്ഡലത്തിൽ 30,000 വോട്ടുകളുടെ വൻ ഭൂരിപക്ഷമാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. പറവൂരിൽ വി.ഡി സതീശന് 15,000 വോട്ടുകളുടെയും ആലുവയിൽ 13,000 വോട്ടുകളുടെയും ഭൂരിപക്ഷം ലഭിച്ചേക്കാം. പിറവത്ത് 12,500, പെരുമ്പാവൂരിൽ 12,000, അങ്കമാലിയിൽ 9,000, മൂവാറ്റുപുഴയിൽ 6,000, തൃക്കാക്കരയിൽ 5,500 എന്നിങ്ങനെയാണ് യുഡിഎഫിന്റെ ഭൂരിപക്ഷ സാധ്യതകൾ. ശക്തമായ പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 3,058 വോട്ടുകൾക്കും കൊച്ചിയിൽ 1,500 വോട്ടുകൾക്കും യുഡിഎഫ് മുന്നിലെത്തുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എൽഡിഎഫ് വിജയപ്രതീക്ഷകൾ: നാല് മണ്ഡലങ്ങളിലാണ് എൽഡിഎഫ് ജയസാധ്യത നിലനിർത്തുന്നത്. കളമശ്ശേരിയിൽ കടുത്ത പോരാട്ടത്തിനൊടുവിൽ 2,500 വോട്ടുകൾക്ക് എൽഡിഎഫ് വിജയിച്ചേക്കും. കോതമംഗലം, കുന്നത്തുനാട്, വൈപ്പിൻ എന്നിവിടങ്ങളിൽ യഥാക്രമം 1,500, 1,200, 1,200 എന്നിങ്ങനെയാണ് പ്രവചിക്കപ്പെടുന്ന ഭൂരിപക്ഷം. കുന്നത്തുനാട്ടിൽ എൻഡിഎ 25 ശതമാനം വോട്ട് പിടിക്കുന്നത് ഇടത്-വലത് മുന്നണികളുടെ ഭൂരിപക്ഷത്തെ കാര്യമായി ബാധിക്കുന്നുണ്ട്.


    ഇടുക്കിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫിന് നേരിയ മുൻതൂക്കം

    ഇടുക്കി: വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഇടുക്കി ജില്ലയിൽ കടുത്ത പോരാട്ടം നടന്നതായി ‘ദ മലയാളം ന്യൂസ് – സിനർജി സ്ട്രാറ്റ്’ സർവേ റിപ്പോർട്ട് ചെയ്യുന്നു. ജില്ലയിലെ 5 മണ്ഡലങ്ങളിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും വിജയിക്കാനാണ് സാധ്യത. പലയിടത്തും ഭൂരിപക്ഷം വളരെ കുറവാണെന്നത് ശ്രദ്ധേയമാണ്.

    മണ്ഡലം തിരിച്ചുള്ള ഫലം (ഇടുക്കി)

    ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം പ്രവചിക്കുന്നത് തൊടുപുഴയിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി 27,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. പീരുമേട് (6,000 വോട്ട്), ഇടുക്കി (5,000 വോട്ട്) എന്നീ മണ്ഡലങ്ങളും യുഡിഎഫ് പിടിച്ചേക്കും.

    അതേസമയം, ഉടുമ്പൻചോലയിൽ 6,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ആധിപത്യം തുടരും. ദേവികുളത്ത് 1,000 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ജയസാധ്യത. ഇവിടെ ഇരുമുന്നണികളും തമ്മിൽ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. തൊടുപുഴയിൽ എൻഡിഎ നേടിയ 17 ശതമാനം വോട്ട് വിഹിതം (24,834 വോട്ടുകൾ) ഭാവിയിൽ ജില്ലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും സർവേ വിലയിരുത്തുന്നു. ശരാശരി 77 ശതമാനത്തിന് മുകളിലാണ് ജില്ലയിലെ പോളിംഗ്.

    കേരളം ആർക്കൊപ്പം, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു, കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യതകൾ ഇങ്ങിനെ
    മലപ്പുറത്ത് യു.ഡി.എഫ് കോട്ടകളിൽ വിള്ളലില്ല; പൊന്നാനി ചുവന്നു തന്നെ, തവനൂരിലും തിരൂരിലും ഇഞ്ചോടിഞ്ച്: ദ മലയാളം ന്യൂസ് ഫീൽഡ് സർവേ രണ്ടാം ഭാഗം
    ചുവപ്പണിഞ്ഞ് പാലക്കാട് വീണ്ടും, തൃശൂരിലും ഇടതു മുന്നേറ്റം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് ഫീൽഡ് സർവേ മൂന്നാം ഭാഗം

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #election_suvey Keralam
    Latest News
    ‘കാനത്ത് അൽ തുറയ്യ സീസൺ’ നാളെ ആരംഭിക്കും; യുഎഇ ചൂടിലേക്ക് താപനില 40 ഡിഗ്രി കടക്കും.
    28/04/2026
    ഒപെക്കിൽ നിന്നും ഒപെക് പ്ലസിൽ നിന്നും യു.എ.ഇ പിന്മാറി
    28/04/2026
    മറ്റ് രാജ്യങ്ങളിൽ നയം അടിച്ചേൽപ്പിക്കാൻ അമേരിക്കയ്ക്ക് ഇനി കഴിയില്ല: ഇറാൻ
    28/04/2026
    ജിദ്ദയിൽ ഹജ് സേവനത്തിന് കെ.എം.സി.സി ഒരുങ്ങി; എയർപോർട്ട് വളണ്ടിയർ വിങ് കർമ്മരംഗത്തേക്ക്
    28/04/2026
    യു.എൻ ആണവ സമ്മേളനം: ഇറാന്റെ തിരഞ്ഞെടുപ്പിൽ അമേരിക്കയ്ക്ക് പ്രതിഷേധം
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version