തെഹ്‌റാന്‍ – വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, ഇറാനുവേണ്ടി സ്വയം ജീവത്യാഗം ചെയ്യാന്‍ 1.4 കോടി ഇറാനികള്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അറിയിച്ചു. 1.4 കോടിയിലേറെ ധീരരായ ഇറാനികള്‍ ഇറാനെ പ്രതിരോധിക്കാന്‍ ജീവന്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഞാനും ഇറാനുവേണ്ടി എന്റെ ജീവന്‍ ത്യജിക്കാന്‍ തയ്യാറായിരുന്നു, തയ്യാറാണ്, എപ്പോഴും തയ്യാറായിരിക്കുമെന്ന് പെസെഷ്‌കിയാന്‍ തന്റെ എക്‌സ് പ്ലാറ്റ്‌ഫോം പേജില്‍ വ്യക്തമാക്കി. ഒരു കരാറിലെത്താന്‍ യു.എസ് പ്രസിഡന്റ് ഇറാന് ചൊവ്വാഴ്ച വൈകുന്നേരം വരെ സമയം നല്‍കിയിട്ടുണ്ട്. ഇതിനകം കരാറിലെത്താത്ത പക്ഷം ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



