റിയാദ്- സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനം പ്രമാണിച്ചു സെപ്റ്റംബർ 23ന് ബുധനാഴ്ച പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി ബാധകമായിരിക്കും.
1932ൽ കിംഗ് അബ്ദുൽ അസീസിന് കീഴിൽ രാജ്യം ഏകീകരിക്കപ്പെട്ടതിന്റെ പ്രതീകമായാണ് ദേശീയ ദിനം ആഘോഷിക്കുന്നത്
ആഘോഷത്തിന്റെ ഭാഗമായി സൗദി വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിൽ ആകാശത്തും കടലിലും അതിശയിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ നടക്കും.
അൽ ഖോബാറിൽ എയർ ഷോയും ത്വായിഫിൽ കുതിരപ്പന്തയവും അൽഉലയിൽ തത്സമയ സംഗീത കച്ചേരികളും ഉൾപ്പെടെയുള്ള വിനോദപരിപാടികൾ ഈ വർഷത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







