ദമാസ്‌കസ് – ദമാസ്‌കസിലെ യു.എ.ഇ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടു പേരെ സുരക്ഷാ വിഭാഗങ്ങള്‍ അറസ്റ്റ് ചെയ്തതായി സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തെ കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ക്കെതിരെ ഉടന്‍ തന്നെ നിയമനടപടികള്‍ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. നയതന്ത്ര കാര്യാലയങ്ങള്‍ക്കെതിരായ ഏതൊരു ആക്രമണവും അനുവദിക്കാന്‍ കഴിയാത്ത കുറ്റമാണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



