വാഷിംഗ്ടണ്‍ – കൂടുതല്‍ സമയം ലഭിച്ചാല്‍, അമേരിക്കക്ക് ഹുര്‍മുസ് കടലിടുക്ക് എളുപ്പത്തില്‍ തുറക്കാനും എണ്ണ പിടിച്ചെടുക്കാനും സമ്പത്ത് സമ്പാദിക്കാനും കഴിയുമെന്നും ഇത് ലോകത്തിന് ഒരു സുവര്‍ണ്ണാവസരമായിരിക്കുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സെന്‍സിറ്റീവ് സമയത്താണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഭീഷണികളും നയതന്ത്ര ഓപ്ഷനുകളുടെ സൂചനകളും സംയോജിപ്പിച്ച് സമ്മിശ്ര സൂചനകള്‍ നല്‍കുന്നത് ട്രംപ് തുടരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ അദ്ദേഹം വീണ്ടും ഇറാനോട് ആഹ്വാനം ചെയ്തു. അതേസമയം ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. പാലങ്ങളാണ് അടുത്തത്, പിന്നെ വൈദ്യുതി നിലയങ്ങളെന്ന് ട്രൂത്ത് സോഷ്യലില്‍ ട്രംപ് കൂട്ടിചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



