റിയാദ്– ഉംറ വിസയിൽ സൗദിയിൽ എത്തിയ പാലക്കാട്,പട്ടാമ്പി കൊണ്ടൂർക്കര നെരയാൻകുന്ന് സ്വദേശിനി സഫിയ റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 55 വയസായിരുന്നു. രണ്ടാഴ്ച മുമ്പ് ഉംറ വിസയിൽ സൗദിയിൽ എത്തിയ ശേഷം
റിയാദിലുള്ള സഹോദരന്റെ കൂടെ താമസിച്ച് വരിക്കായിരുന്നു . നാട്ടിലുള്ള ആരിഫ ഏക മകളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജനാസ റിയാദിൽ ഖബറടക്കും.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്,ഇസ്മായിൽ സി.വി,ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ,,ജുനൈദ് മൂന്നിയൂർ,സഹോദരൻ സലാഹുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



