തെഹ്റാൻ- അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ആക്രമണത്തെയും നേരിടാൻ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് ഇറാൻ പാർലമെന്റിലെ ദേശീയ സുരക്ഷാ കമ്മീഷൻ ചെയർമാൻ ഇബ്രാഹിം അസീസി. എക്‌സ് പ്ലാറ്റഫോമിലൂടെയാണ് അദ്ദേഹം അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മുന്നറിയിപ്പ് നൽകിയത്.
‘ഞങ്ങളുടെ സായുധ സേന എക്കാലത്തെയും മികച്ച തയ്യാറെടുപ്പിലാണ്. അമേരിക്കയുടെയോ സിയോണിസ്റ്റ് ഭരണകൂടത്തിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കവും പ്രതിരോധിക്കാൻ അവർ കാഞ്ചിയിൽ വിരലമർത്തി കാത്തിരിക്കുകയാണ്,’ അസീസി വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമായ നടപടികൾ ഉണ്ടായാൽ ഇറാനിൽ നിന്ന് അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അത്തരം സാഹചര്യങ്ങളിൽ ശത്രുക്കൾ നേരിടേണ്ടിവരുന്ന തിരിച്ചടി, മുമ്പ് കണ്ടിട്ടുള്ളതിനേക്കാൾയെല്ലാം അതിരൂക്ഷവും വിനാശകരവുമായിരിക്കുമെന്നും ഇബ്രാഹിം അസീസി മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







