Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 8
    Breaking:
    • മാനവിക സംസ്കൃതിയുടെ സ്നേഹസംഗമം തീർത്ത് ജെ.ടി.എ മെഗാ ഇഫ്താർ; ജിദ്ദയിലെ പ്രവാസി മലയാളിക്ക് ഹൃദ്യമായ സംഗമം
    • ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രവാസി മരിച്ചു; മറീനയിലെ കെട്ടിടത്തിനും നാശനഷ്ടം
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    • ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രവാസി മരിച്ചു; മറീനയിലെ കെട്ടിടത്തിനും നാശനഷ്ടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/03/2026 UAE Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ദുബായിലെ അൽ ബർഷയിൽ മിസൈൽ അവശിഷ്ടങ്ങൾ കാറിൽ പതിച്ച് പാക് സ്വദേശിയായ ഡ്രൈവർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ തൊടുത്തുവിട്ട മിസൈൽ തകർക്കുന്നതിനിടെ താഴെ വീണ അവശിഷ്ടങ്ങൾ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിൽ വീണതാണ് മരണകാരണമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    View this post on Instagram

    A post shared by The Malayalam News (@themalnews)

    ദുബായിലെ തിരക്കേറിയ അൽ ബർഷ മേഖലയിലാണ് അപകടം നടന്നത്. ആകാശത്ത് വെച്ച് തകർക്കപ്പെട്ട മിസൈലിന്റെയോ ഡ്രോണിന്റെയോ ഭാഗങ്ങൾ താഴേക്ക് പതിക്കുകയായിരുന്നു. മരിച്ച പാകിസ്ഥാൻ സ്വദേശിയുടെ വിവരങ്ങൾ പാകിസ്ഥാൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്.

    അപകടത്തിന് പിന്നാലെ സിവിൽ ഡിഫൻസും ആംബുലൻസ് യൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ അൽ ബർഷയിലെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു. റോഡുകളിൽ അവശിഷ്ടങ്ങൾ വീഴാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

    മറ്റൊരു സംഭവത്തിൽ ദുബായ് മറീനയിലെ ’23 മറീന’ (23 Marina) എന്ന റെസിഡൻഷ്യൽ ടവറിന് മുകളിൽ വെച്ച് മിസൈൽ പ്രതിരോധ സേന തകർത്തതായി ഔദ്യോഗിക വിവരമുണ്ട്. ഈ കെട്ടിടത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറീനയിലെ ഈ കെട്ടിടത്തെ ലക്ഷ്യം വെച്ചാണോ ആക്രമണം നടന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. യു.എ.ഇ വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് മിസൈലുകളോ ഡ്രോണുകളോ തകർത്തപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ ഈ കെട്ടിടത്തിന്റെ മുൻഭാഗത്ത് പതിക്കുകയായിരുന്നു എന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്. കെട്ടിടത്തിന് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയായി കെട്ടിടത്തിൽ നിന്ന് ആളുകളെ താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #themalayalamnews Dubai Missile
    Latest News
    മാനവിക സംസ്കൃതിയുടെ സ്നേഹസംഗമം തീർത്ത് ജെ.ടി.എ മെഗാ ഇഫ്താർ; ജിദ്ദയിലെ പ്രവാസി മലയാളിക്ക് ഹൃദ്യമായ സംഗമം
    08/03/2026
    ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രവാസി മരിച്ചു; മറീനയിലെ കെട്ടിടത്തിനും നാശനഷ്ടം
    08/03/2026
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    07/03/2026
    ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    07/03/2026
    ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version