തെഹ്റാന്‍ – രണ്ട് ദിവസം മുമ്പ് ആരംഭിച്ച യു.എസ്, ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനിലുടനീളം ആകെ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ റെഡ് ക്രസന്റ് ഇന്ന് അറിയിച്ചു. നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സയണിസ്റ്റ്-അമേരിക്കന്‍ ഭീകരാക്രമണങ്ങള്‍ ഇന്നുവരെ 131 നഗരങ്ങളെ ബാധിച്ചിട്ടുണ്ട്. ഖേദകരമെന്നു പറയട്ടെ, നമ്മുടെ സ്വദേശികളില്‍ 555 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ റെഡ് ക്രസന്റ് ടെലിഗ്രാമിലെ പോസ്റ്റില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



