Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 7
    Breaking:
    • മഞ്ചേരി കാവനൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • ​നന്ദി മെസി; അർജന്റീനക്കായി അവസാനമത്സരവും അവിസ്മരണീയമാക്കി ഇതിഹാസ താരം,വികാരനിർഭര യാത്രയയപ്പ്
    • ഉത്തരാഖണ്ഡിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, പ്രകമ്പനം ഡൽഹിയിലും
    • ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യക്കാർക്ക് പരിക്ക്
    • കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി പ്രതിദിനം 58 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്നതായി സൗദി ഊർജ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Middle East

    ഇറാനെതിരെ വീണ്ടും യുദ്ധഭീതി: മിഡിൽ ഈസ്റ്റിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും 10,000 സൈനികരെയും അയക്കാൻ അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/10/2026 Middle East Top News USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ- ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് വൻ സൈനിക വിന്യാസം നടത്തുന്നു. മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും 10,000 വരെ സൈനികരെയും മേഖലയിലേക്ക് അയക്കാൻ പെന്റഗൺ തീരുമാനിച്ചതായി ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അടങ്ങുന്ന സംഘം നവംബർ അവസാനത്തോടെ മിഡിൽ ഈസ്റ്റിലെത്തും.
    ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് സൈനിക സന്നാഹം ശക്തമാക്കുന്നത്. കരാറിലെത്തിയില്ലെങ്കിൽ നവംബറിൽ ഇറാനിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് സഹായികളോട് വ്യക്തമാക്കിയിരുന്നു.

    നീക്കങ്ങൾ ശക്തമാക്കി പെന്റഗൺ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡോർ റൂസ്വെൽറ്റ് സാൻ ഡീഗോയിൽ നിന്ന് യാത്ര തിരിച്ചു.
    13-ാമത് മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റ് അംഗങ്ങളുമായി യു.എസ്.എസ് മക്കിൻ ഐലൻഡ് ആംഫിബിയസ് റെഡി ഗ്രൂപ്പും പുറപ്പെട്ടിട്ടുണ്ട്.
    നിലവിൽ യു.എസ്.എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, യു.എസ്.എസ് ജോർജ് വാഷിംഗ്ടൺ എന്നീ വിമാനവാഹിനിക്കപ്പലുകൾ മേഖലയിലുണ്ട്.
    റൂസ്വെൽറ്റ് കൂടി എത്തുന്നതോടെ കഴിഞ്ഞ ഏപ്രിലിന് ശേഷം ആദ്യമായി മേഖലയിലെ കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പുകളുടെ എണ്ണം മൂന്നായി ഉയരും. ഇതിന് പുറമെ മേഖലയിലുള്ള അമ്പതിനായിരത്തിലധികം വരുന്ന അമേരിക്കൻ സൈനികർക്ക് കരുത്തുപകരാനാണ് പുതിയ വിന്യാസം.
    ജിസിസി കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും ഉപരോധം കർശനമാക്കാനുമായി ഇരുപതോളം യുദ്ധക്കപ്പലുകൾ നിലവിൽ അമേരിക്ക അവിടെ നിലനിർത്തുന്നുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേതൃത്വത്തിൽ യു.എസ് സൈന്യത്തിന്റെ 82-ാമത് എയർബോൺ ഡിവിഷൻ ഉൾപ്പെടെയുള്ള സുപ്രധാന വ്യോമ പ്രതിരോധ യൂണിറ്റുകളുടെ സാന്നിധ്യവും മിഡിൽ ഈസ്റ്റിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.
    ഇറാൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം നീക്കിയാൽ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഇറാന്റെ നിർദ്ദേശം തള്ളിയാണ് യു.എസ് ആക്രമണ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നത്. ജനുവരിയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ തകർന്നതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    US aircraft carrier US Army US-IRAN
    Latest News
    മഞ്ചേരി കാവനൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    07/10/2026
    ​നന്ദി മെസി; അർജന്റീനക്കായി അവസാനമത്സരവും അവിസ്മരണീയമാക്കി ഇതിഹാസ താരം,വികാരനിർഭര യാത്രയയപ്പ്
    07/10/2026
    ഉത്തരാഖണ്ഡിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, പ്രകമ്പനം ഡൽഹിയിലും
    06/10/2026
    ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യക്കാർക്ക് പരിക്ക്
    06/10/2026
    കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി പ്രതിദിനം 58 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്നതായി സൗദി ഊർജ മന്ത്രി
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version