ന്യൂഡൽഹി- ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ വൻ പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹിയിൽ 700ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗാന്ധി ജയന്തി ദിനത്തിൽ ജന്തർ മന്തറിലും മുംബൈയിലെ ശിവാജി പാർക്കിലുമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയതിൽ ക്രമക്കേട് ആരോപിച്ചാണ് അഖിലേന്ത്യാ തലത്തിൽ പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും തെരുവിൽ ഇറങ്ങിയത്
മുൻ ഡൽഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ ആതിഷി, സൗരഭ് ഭരദ്വാജ്, ആർ ജെ ഡി എം.പി മനോജ്, സി.പി.എം നേതാവ് വൃന്ദാ കാരാട്ട്, സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് എന്നിവരെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എൻ.എസ്.യു.ഐ, എം.എസ്.എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളിലെ നൂറുകണക്കിന് പ്രവർത്തകരെ ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യുന്നതിനിടെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ജന്തർ മന്തർ പരിസരത്ത് കടുത്ത നിയന്ത്രണങ്ങൾഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







