Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 27
    Breaking:
    • പ്രമുഖ വ്യവസായിയും ‘ടെക്‌സ്‌റ്റൈൽ കിംഗു’മായ വസു ഷറോഫ് ദുബായിൽ അന്തരിച്ചു
    • നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആൻ ജർമ്മൻ വിവർത്തനം മക്കയിൽ പ്രദർശനത്തിന്
    • തനിമ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു
    • ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനിടെ മദ്യക്കുപ്പികള്‍ മോഷ്ടിച്ച് വനിതാ റിപ്പോര്‍ട്ടര്‍
    • ലോറിയിലുണ്ടാക്കിയ രഹസ്യ അറയില്‍ ഒളിച്ച് മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ ഇനി മുതൽ ഗൾഫിൽ നിന്നുള്ള വാഹനങ്ങൾക്കും 90 ദിവസത്തെ വിസ മാത്രം, പുതിയ നിയന്ത്രണം ഏർപ്പെടുത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/02/2026 Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്ക് സൗദിയില്‍ തുടരാവുന്ന കാലയളവ് നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ സൗദി മന്ത്രിസഭ നിര്‍ണയിച്ചു. ദീര്‍ഘകാലം സൗദിയില്‍ രജിസ്റ്റര്‍ ചെയ്യാതെ കിടക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കുറക്കാനും ഉപയോഗം നിയന്ത്രിക്കാനുമാണ് ഈ വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നത്. സൗദി പൗരന്റെയോ സൗദിയില്‍ കഴിയുന്ന പ്രവാസിയുടെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും രാജ്യത്തിനുള്ളില്‍ അവ ഓടിക്കാന്‍ അധികാരപ്പെടുത്തിയ വാഹനങ്ങള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്. ഏതെങ്കിലും ജി.സി.സി രാജ്യത്തിലെ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാടകക്കെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ് ലഭിക്കും.

    365 ദിവസത്തിനിടെ തുടര്‍ച്ചയായയോ ഇടവിട്ടോ ഒരു വാഹനം 90 ദിവസത്തില്‍ കൂടുതല്‍ സൗദിയില്‍ തുടരാന്‍ പാടില്ല എന്ന് ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. വാഹനം കസ്റ്റംസ് പോര്‍ട്ട് വഴി പ്രവേശിക്കുന്ന തീയതി മുതല്‍ ഈ കാലയളവ് കണക്കാക്കും. വാഹനം സൗദിയില്‍ തുടരാനുള്ള കാലാവധി അവസാനിക്കുന്നതിന് മുമ്പായി കാലാവധി നീട്ടാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ വാഹന ഉടമയെയും അംഗീകൃത ഡ്രൈവറെയും വ്യവസ്ഥകള്‍ അനുവദിക്കുന്നു. മന്ത്രാലയം അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് അപേക്ഷ പരിശോധിച്ച് ആവശ്യമായ വിവരങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ വാഹന ഡാറ്റ സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ആവശ്യകതകള്‍ക്കനുസൃതമായി ഉടമയോ അംഗീകൃത ഡ്രൈവറോ വാഹനത്തിന്റെ ഡാറ്റ കസ്റ്റംസ് പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യണം. നിയമാനുസൃത കാലയളവ് കഴിഞ്ഞും സൗദിയില്‍ തുടരുന്ന ഗള്‍ഫ് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ ഓടിക്കുന്നത് നിയമ ലംഘനമായി കണക്കാക്കി, ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (68) ലെ ഖണ്ഡിക (5) പ്രകാരം പിഴ ചുമത്തുമെന്ന് ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി ഗവര്‍ണര്‍ ആവശ്യമായ എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ പുറപ്പെടുവിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gcc countries Gulf news Saudi arabia vehicle
    Latest News
    പ്രമുഖ വ്യവസായിയും ‘ടെക്‌സ്‌റ്റൈൽ കിംഗു’മായ വസു ഷറോഫ് ദുബായിൽ അന്തരിച്ചു
    27/04/2026
    നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആൻ ജർമ്മൻ വിവർത്തനം മക്കയിൽ പ്രദർശനത്തിന്
    26/04/2026
    തനിമ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു
    26/04/2026
    ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനിടെ മദ്യക്കുപ്പികള്‍ മോഷ്ടിച്ച് വനിതാ റിപ്പോര്‍ട്ടര്‍
    26/04/2026
    ലോറിയിലുണ്ടാക്കിയ രഹസ്യ അറയില്‍ ഒളിച്ച് മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങി
    26/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version