ന്യൂയോര്‍ക്ക് – അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ പ്രശസ്തമായ ടൈംസ് സ്‌ക്വയറില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്‌കാരം നടക്കുന്നു. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ഔദ്യോഗിക അനുമതി നേടിയാണ് ന്യൂയോര്‍ക്ക് നഗരവാസികളായ മുസ്‌ലിംകളും സന്ദര്‍ശകരും ടൈം സ്‌ക്വയറില്‍ തറാവീഹ് നമസ്‌കാരത്തിനായി ഒത്തുചേരുന്നത്. നമസ്‌കാരത്തിനായി ക്രമീകൃതമായ നിരകളില്‍ അണിനിരന്ന വിശ്വാസികളെ കൊണ്ട് പ്രശസ്തമായ ടൈം സ്‌ക്വയര്‍ നിറഞ്ഞിരിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നു. പരിപാടിയില്‍ ഖുര്‍ആനിന്റെ കൂട്ടായ പാരായണവും റമദാനിന്റെ പ്രാധാന്യത്തെ കുറിച്ചും തങ്ങളുടെ സമൂഹങ്ങളില്‍ മുസ്‌ലിംകളുടെ പങ്കിനെ കുറിച്ചും ഇമാമുമാരുടെയും പ്രബോധകരുടെയും പ്രസംഗങ്ങളും നടക്കുന്നുണ്ട്.
صلاة التراويح في قلب نيويورك
— د. عبدالعزيز صالح الزهراني (@aziz_grz) February 26, 2026
في مشهد يملأ النفس فخراً وعزة بالإسلام
تمتلئ ساحات تايمز سكوير في منهاتن بآلاف المسلمين الذين ينتظمون للصلاة، في رسالة اعتزاز بالدين ودليل انتشار للإسلام بإحدى أعظم مدن الدنيا.🌿
القراءة بالمقطع برواية ورش
والتجمع للصلاة بتصريح نظامي من بلدية نيويورك pic.twitter.com/tnKXngZ8wK



