Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, November 3
    Breaking:
    • ഗുരുത്വം നിറഞ്ഞ വഴികാട്ടി, ഓർമ്മകളുടെ വസന്തം തീർത്ത് സബീന സാജിദ് ദമാം ഇന്ത്യൻ സ്കൂളിൽ നിന്നും വിരമിക്കുന്നു
    • റിയാദില്‍ ഡ്രോണുകൾ തകര്‍ത്തു
    • സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു
    • ഗള്‍ഫ് രാജ്യങ്ങളോട് തങ്ങള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന്‍
    • ദക്ഷിണ സൗദിയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഗുരുത്വം നിറഞ്ഞ വഴികാട്ടി, ഓർമ്മകളുടെ വസന്തം തീർത്ത് സബീന സാജിദ് ദമാം ഇന്ത്യൻ സ്കൂളിൽ നിന്നും വിരമിക്കുന്നു

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം03/11/2026 Community Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലത്തെ അധ്യാപനത്തോടൊപ്പം മികച്ചൊരു കലാലയ സാഹചര്യം സൃഷ്ടിച്ചെടുക്കാൻ ആത്മാർത്ഥമായി പ്രയത്നിച്ച സബീന സാജിദ് ദമാം ഇന്ത്യൻ സ്കൂളിന്റെ പടിയിറങ്ങുന്നു. തികഞ്ഞ പ്രതിബദ്ധതയും ദൃഢനിശ്ചയവും സത്യസന്ധതയും കൈമുതലാക്കി, ഏതു പ്രതിസന്ധിയെയും കരുത്തോടെ നേരിടാനുള്ള ആത്മവീര്യം സഹപ്രവർത്തകരിലും വിദ്യാർത്ഥികളിലും പകർന്നു നൽകിയാണ് അവർ വിടപറയുന്നത്.

    ദമാം ഇന്ത്യൻ സ്കൂളിന്റെ വളർച്ചാ ഘട്ടങ്ങൾക്കൊപ്പം സഞ്ചരിച്ച സബീന ടീച്ചർ, സ്കൂളിന്റെ പ്രാരംഭകാലത്ത് നേരിട്ട വെല്ലുവിളികളെ അതിജീവിക്കുന്നതിൽ സൗദിയിലെ ഇന്ത്യൻ സമൂഹത്തിലെ മുൻഗാമികൾക്കൊപ്പം ഉറച്ചുനിന്നു. ആ തീക്ഷ്ണമായ അനുഭവങ്ങളുടെ ഓർമ്മകളുടെ സുഗന്ധം പരത്തിയാണ് അവർ പ്രിയപ്പെട്ട വിദ്യാലയത്തോട് വിടപറയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1985-ൽ ഇന്ത്യൻ സമൂഹത്തിനൊരു വിദ്യാലയം എന്ന ആശയത്തിൽ താത്കാലിക കാബിനുകൾക്കുള്ളിൽ നിന്നായിരുന്നു ഈ സ്കൂളിന്റെ തുടക്കം. ‘ഇന്ത്യൻ എംബസി സ്കൂൾ’ എന്ന പേരിൽ തുടങ്ങി, പിന്നീട് ‘ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ’ എന്ന തലത്തിലേക്ക് ഉയർന്ന്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂളുകളിലൊന്നായി ഇത് രൂപാന്തരപ്പെട്ടപ്പോൾ അതിനെല്ലാം നേർസാക്ഷിയാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് സബീന സാജിദ്.

    വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ച പ്രമുഖരായ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കുമൊപ്പം പ്രവർത്തിക്കാൻ അവർക്ക് സാധിച്ചു. സമാധാനപരമായ കലാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിലും വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിലും ലാഭേച്ഛയില്ലാതെ സജീവമായി ഇടപെട്ടതിലൂടെ സ്കൂൾ ചരിത്രത്തിൽ സബീന ടീച്ചർ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പ്രിൻസിപ്പൽമാരായ നയീം, ക്യാപ്റ്റൻ അൻവർ, ഇ.കെ. മുഹമ്മദ് ഷാഫി, സുബൈർ, മെഹനാസ്, നിലവിലെ പ്രിൻസിപ്പൽ സുനിൽ പീറ്റർ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിലൂടെ മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിനനുസരിച്ചുള്ള നൂതന പാഠ്യരീതികൾ കലാലയ ഭരണസംവിധാനത്തിൽ ആവിഷ്കരിക്കാൻ അവർക്ക് കഴിഞ്ഞു.

    ശാസ്ത്ര-സാങ്കേതിക മികവോടെ ഇന്ത്യൻ സ്കൂളിന്റെ പഠനനിലവാരം ഉയർത്തുന്നതിലും, പരീക്ഷകളിൽ നൂറുമേനി തളക്കമാർന്ന വിജയം കൈവരിക്കുന്നതിലും മറ്റു അധ്യാപകർക്കൊപ്പം മുൻനിരയിൽ തന്നെ സബീന ടീച്ചറുണ്ടായിരുന്നു. ഈ മികച്ച സേവനങ്ങൾ മുൻനിർത്തിയാണ് അവർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും കെ.ജി. വിഭാഗം ഹെഡ് മിസ്ട്രസായി നിയമിക്കപ്പെടുകയും ചെയ്തത്.

    1991-ൽ പ്രൈമറി അധ്യാപികയായാണ് സബീന ടീച്ചർ ഇന്ത്യൻ സ്കൂളിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് മിഡിൽ സ്കൂളിൽ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചറായും സേവനമനുഷ്ഠിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അവർ 22 വർഷം ഇംഗ്ലീഷ് ഭാഷാ അധ്യാപികയായും 12 വർഷം ഇംഗ്ലീഷ് വിഭാഗം കോർഡിനേറ്ററായും പ്രവർത്തിച്ചു.

    കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ തിളങ്ങിയ സബീന സാജിദ്, സ്കൂളിലെ വൈവിധ്യമാർന്ന നിരവധി പരിപാടികളുടെ ചുമതല വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെയും അധ്യാപകരെയും ഏകോപിപ്പിച്ച് പുതുമയാർന്ന പരിപാടികൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ അവർ വിജയം കണ്ടു. സ്കൂൾ അന്തരീക്ഷത്തെ മലീമസമാക്കുന്ന പ്രവണതകൾക്കെതിരെ സഹപ്രവർത്തകരുമായി ചേർന്ന് നേതൃത്വപരമായ പങ്കുവഹിക്കാനും അവർക്ക് സാധിച്ചു.

    ക്ലാസ് മുറികളിൽ അറിവിന്റെ അക്ഷരവെളിച്ചം തൂകിയ സബീന സാജിദ് കേവലമൊരു അധ്യാപിക മാത്രമായിരുന്നില്ല; വിദ്യാർത്ഥികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും തെറ്റുകൾ തിരുത്തി അവരെ നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റുകയും ചെയ്ത ശില്പി കൂടിയായിരുന്നു. പരാജയപ്പെടുമെന്ന് ഭയന്ന നിമിഷങ്ങളിൽ “നിനക്ക് സാധിക്കും” എന്ന് പറഞ്ഞ് ആത്മവിശ്വാസം നൽകിയ ആ വാക്കുകൾ നിരവധി വിദ്യാർത്ഥികളുടെ ജീവിതത്തെത്തന്നെയാണ് മാറ്റിമറിച്ചത്.

    ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നുവെങ്കിലും, ഈ വിദ്യാലയത്തിന്റെ അന്തരീക്ഷത്തിൽ സബീന സാജിദ് എന്ന അധ്യാപികയുടെ ഓർമ്മകൾ എന്നും നിലനിൽക്കും. അവർ പകർന്നുനൽകിയ അറിവുകൾ നൂറുകണക്കിന് വിദ്യാർത്ഥികളിലൂടെ പ്രകാശം പരത്തിക്കൊണ്ടേയിരിക്കും.

    തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയായ സബീന, ഭർത്താവ് അഡ്വ. സാജിദിനൊപ്പമാണ് ദമാമിൽ താമസിക്കുന്നത്. സന സാജിദ്, സിയാന സാജിദ്, മുഹമ്മദ് സഹീൻ എന്നിവരാണ് മക്കൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dammam Indian School Sabeena Sajid
    Latest News
    ഗുരുത്വം നിറഞ്ഞ വഴികാട്ടി, ഓർമ്മകളുടെ വസന്തം തീർത്ത് സബീന സാജിദ് ദമാം ഇന്ത്യൻ സ്കൂളിൽ നിന്നും വിരമിക്കുന്നു
    03/11/2026
    റിയാദില്‍ ഡ്രോണുകൾ തകര്‍ത്തു
    02/11/2026
    സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു
    02/11/2026
    ഗള്‍ഫ് രാജ്യങ്ങളോട് തങ്ങള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന്‍
    02/11/2026
    ദക്ഷിണ സൗദിയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    02/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.