റിയാദ് – ദക്ഷിണ സൗദിയില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി മിസൈല്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിക്കുകയായിരുന്നു. നജ്റാന്, ജിസാന്‍, തായിഫ്, അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ അപകട ഭീഷണിയുള്ളതായി സിവില്‍ ഡിഫന്‍സ് നേരത്തെ അറിയിച്ചിരുന്നു. അഞ്ചിടങ്ങളിലും അപകട ഭീഷണി നീങ്ങിയതായി സിവില്‍ ഡിഫന്‍സ് പിന്നീട് അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് തുടരണമെന്ന് സ്വദേശികളോടും പ്രവാസികളോടും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



